പ്രിയപ്പെട്ട കുട്ടികളെ,

അര്‍ത്തുങ്കല്‍ ബസിലിക്ക പള്ളിയിലെ തിരുന്നാളിനോട് അനുബന്ധിച്ച് നാളെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ അവധിയാണ് കേട്ടോ.

പള്ളിയില്‍ പോകുന്ന കൊച്ചു മക്കള്‍ അച്ഛന്റേയും അമ്മയുടേയും കൈപിടിച്ച് വേണം പോകാന്‍. നല്ല തിരക്ക് ഉള്ളത് കൊണ്ട് തന്നെ ആരും കൂട്ടം തെറ്റി പോകരുതേ.

പുറത്ത് നിന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അംഗീകൃത കടകളില്‍ നിന്നും മാത്രമേ വാങ്ങാവൂ. അതുപോലെ മാലിന്യങ്ങള്‍ അവിടെയും ഇവിടെയുമൊക്കെ വലിച്ചെറിയാതെ കൃത്യ സ്ഥലങ്ങലില്‍ മാത്രമേ നിക്ഷേപിക്കാവൂ കേട്ടോ..

ഒരു കാര്യം മറന്നു, എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് വെച്ച് മാത്രമേ പുറത്ത് പോകാവൂ കേട്ടോ.. വീട്ടില്‍ അച്ഛനും അമ്മയുമെല്ലാം നിര്‍ബന്ധമായും മാസ്‌ക് വെച്ച് മാത്രമാണ് പുറത്തേക്ക് ഇറങ്ങുന്നൂ എന്ന് ഉറപ്പാക്കേണ്ടതും നിങ്ങളാണ് കേട്ടോ.

എന്റെ എല്ലാ കുഞ്ഞ് മക്കളും സുരക്ഷിതരായിട്ട് അവധി അടിച്ച് പൊളിക്കുമല്ലോ…ഒത്തിരി സ്‌നേഹത്തോടെ,

District Collector Alappuzha

നിങ്ങൾ വിട്ടുപോയത്