ലോകത്തിൽ പാപത്തിന്റ ശക്തി വളരെ വലുതാണ് . ദൈവാരാജ്യത്തിന്റ ശക്തി ഈ ലോകത്തിൽ ഉണ്ടെങ്കിലും , മനുഷ്യരെ വഴി തെറ്റിക്കാൻ സാത്താനിക മേഖലയും പ്രബലപെട്ടു കൊണ്ടിരിക്കുന്നു. പലപ്പോഴും നമ്മെ അറിഞ്ഞും അറിയാതെയും പാപത്തിൽ വീഴിക്കുവാൻ സാത്താനിക ശക്തികൾ ശ്രമിക്കുന്നു. പാപത്തിൽ വീഴ്ത്തി, പാപത്തെക്കുറിച്ചുള്ള കുറ്റബോധം നമ്മുടെ ഉള്ളിൽ കൊണ്ടുവന്ന് നമ്മളെ നിരാശയിൽപ്പെടുത്തി നമ്മളിലെ സമാധാനത്തെ കെടുത്തുക എന്നുള്ളതാണ് സാത്താന്റ ലക്ഷ്യം. 1 പത്രോസ് 5:8 ൽ പറയുന്നു, നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപോലെ , ആരെ വിഴുങ്ങണമെന്ന് അനേഷിച്ചു കൊണ്ടു ചുറ്റിനടക്കുന്നു.
യേശു ക്രൂശിൽ മരണത്തിനുമുമ്പ് ഗത്സേമനി എന്ന സ്ഥലത്ത് വെച്ച് കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു. ക്രൂശുമരണത്തെ യേശുവിന് ഭയമില്ലായിരുന്നു, താൻ മരണത്തെ തകർക്കും എന്ന് യേശുവിന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. തൻറെ അജഗണങ്ങളെ സാത്താനിക ശക്തികൾ തട്ടി എടുക്കുമോ എന്ന് ഓർത്താണ് ഭയപ്പെട്ടത്. അതുകൊണ്ടാണ് യേശു കരഞ്ഞു പ്രാർത്ഥിച്ചത്. യേശുവിൻറെ സ്വർഗ്ഗാരോഹണത്തിനു ശേഷം പാപത്തിൽ വീഴാതിരിക്കുവാൻ, നമ്മളെ വഴി നടത്തുവാൻ പരിശുദ്ധാത്മാവ് എന്ന സഹായകനെ നമ്മൾക്ക് നൽകി. 1 യോഹന്നാന് 2:27 ല്‍ പറയുന്നു, ക്രിസ്തുവില്‍ നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാകാര്യയങ്ങളെയും കുറിച്ചു നിങ്ങളെ പഠപ്പിക്കും. അതു സത്യമാണ് വ്യാജമല്ല. അവന് നിങ്ങളെ പഠിപ്പി ച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍.
ജീവിതസാഹചര്യങ്ങളിൽ പലപ്പോഴും നാം അറിയാതെ പാപം ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാം. എന്നാൽ നാം മനസാന്തരത്തോടെ നമ്മുടെ പാപങ്ങൾ കർത്താവിനോട് ഏറ്റുപറയുമ്പോൾ നമ്മുടെ പാപങ്ങൾ കർത്താവ് ക്ഷമിക്കുന്നു. 1 യോഹന്നാൻ 1:9 ൽ പറയുന്നു, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന് വിശ്വസ്തനും നീതിമാനുമാകയാല്, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. നാം ഓരോരുത്തർക്കും പ്രാർത്ഥിക്കാം അറിഞ്ഞും, അറിയാതെയും പറ്റുന്ന തെറ്റുകളിൽ നിന്ന് രക്ഷിക്കണമെ എന്ന് പ്രാർത്ഥിക്കാം.