ഏപ്രിൽ 9… ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഡാഡിയുടെ ഓർമദിനം.
8 വർഷം മുൻപ് ഞങ്ങളെ വിട്ടു ദൈവസന്നിധിയിലേക്ക് പോയ ദിനം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. കരുത്തിന്റെ…കരുതലിന്റെ…സ്നേഹത്തിന്റെ… ആത്മവിശ്വാസത്തിന്റെ ആൾരൂപമായിരുന്നു ഡാഡി.
ഈ അപ്പന്റെ മകനാണ് എന്ന ഒരൊറ്റ ചിന്ത മതി ചങ്കൂറ്റത്തോടെ കാര്യങ്ങളെ നേരിടാൻ. തന്ന സ്വാതന്ത്ര്യവും വിശ്വാസവും പ്രോത്സാഹനവും ഓർത്താൽ മാത്രം മതി ഏതൊരു വലിയ കാര്യവും വിജയിപ്പിച്ചെടുക്കാൻ.
..മനോരോഗവിദഗ്ധനായി ഡാഡി നാടകവേദിയിൽ നിറഞ്ഞഭിനയിച്ചത് കണ്ടു വളർന്ന മൂന്നാം ക്ലാസുകാരൻ കാലചക്രം തിരിഞ്ഞപ്പോൾ മനഃശാസ്ത്രഞ്ജനായി മാറിയത് നിയോഗം…ദൈവനിശ്ചയം.
ഞങ്ങളുടെ പേരിനോടൊപ്പവും പ്രസ്ഥാനത്തോടൊപ്പവും നിറഞ്ഞു നിൽക്കുന്ന റോൾഡന്റ് എന്ന ഞങ്ങളുടെ പ്രിയ ഡാഡിയുടെ പേരിനും ആ സ്നേഹസുന്ദരമായ ഓർമ്മകൾക്കും ഒരിക്കലും മരണമില്ല.എങ്കിലും…
Vipin Roldant
Sr. Consultant Psychologist and Performance Coach