എങ്കിലും പ്രാർത്ഥിക്കുന്നു , ദൈവമേ കരുണയായിരിക്കേണമേ
ഇത് എഴുതുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.
ഒരു രാജ്യത്തെയോ , മതത്തെയോ മാത്രം സപ്പോർട്ട് ചെയ്തു പറയുകയല്ല , മരിച്ചു കൊണ്ടിരിക്കുന്നു നിരപരാധികൾ ആയ എല്ലാവരെയും ഓർത്തു മനസു വേദനിക്കുമ്പോഴും, ഈ ചിന്തയാണ് മനസിലേക്കു വന്നത് .
ദൈവകോപം ഭൂമിയിലേക്ക് ഇറക്കുന്ന ചില പാപങ്ങൾ ഉണ്ട് ( eg: സോദോം ഗൊമോറ -ബൈബിൾ പറഞ്ഞിരിക്കുന്നത് .
കര്‍ത്താവ് ആകാശത്തില്‍ നിന്നു സോദോമിലും ഗൊമോറായിലും അഗ്നിയും ഗന്ധകവും വര്‍ഷിച്ചു.
ഉല്‍പത്തി 19 : 24)
ഈ കഴിഞ്ഞ ജൂൺ മാസത്തിൽ ഞങ്ങൾ Holyland സന്ദർശിക്കാൻ പോയിരുന്നു . ഒരു ദിവസം ഞങ്ങൾ ബസ്സിൽ Tel Aviv കടന്നു പോകുമ്പോൾ , ആ സ്ഥലം ഏറ്റവും മനോഹരമായി Rainbow കളർ കൊണ്ട് അലങ്കരിച്ചിരിക്കുന്നതും , ധാരാളം ആളുകൾ നടക്കുന്നതും ശ്രദ്ധയിൽപ്പെട്ടു . ഇതെന്താണ് എന്ന് ഞങ്ങളുടെ യഹൂദ- കൃസ്ത്യാനി ആയ ഗൈഡിനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് .. ഈ ദിവസങ്ങളിൽ ഇവിടെ Pride month ആഘോഷം , അതായതു ആണും- ആണും , പെണ്ണും-പെണ്ണും ആയി നടക്കുന്ന (LGBTQ)ആളുകളുടെ സംഗമം നടക്കുന്നു എന്ന് . ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ആളുകൾ ഈ ആഘോഷത്തിൽ പങ്കെടുക്കാൻ ഇവിടെ എത്തുന്നു എന്ന് .
ഒരു നിമിഷം ഓർത്തു പോയി , ഈശോയെ ഈ തിന്മ ഇവിടെയുമോ എന്ന് ..
തിന്മ അത് അറിഞ്ഞു കൊണ്ട് ചെയ്യുന്നത്-എവിടെയാണെങ്കിലും , ആരൊക്കെ ചെയ്താലും, ദൈവശിക്ഷ ലഭിക്കുക തന്നെ ചെയ്യും . .No Doubt .
ദൈവം കരുണാമയനാണ് എന്ന് കരുതി , അതിന്റെ പേരിൽ എന്ത് പാപവും ചെയ്യാൻ മനുഷ്യന് അനുവാദമില്ല ..
എങ്കിലും പ്രാർത്ഥിക്കുന്നു , ദൈവമേ കരുണയായിരിക്കേണമേ
Rejeela
Rejeela Felix Jacob