പാപ്പാ ഫ്രാൻസിസ് വിളിച്ചുകൂട്ടുന്ന ഈ സിനഡിന് 2021 ഒക്ടോബർ 17 ഞായറാഴ്ച പ്രാദേശിക തലത്തിൽ എല്ലാ രൂപതകളിലും ആരംഭംകുറിക്കും. “ഐക്യദാർഢ്യം, പങ്കാളിത്തം, പ്രേഷിതദൗത്യം” – ഇതാണ് മെത്രാന്മാരുടെ ഈ 16-ാമത് സിനഡു സമ്മേളത്തിൻറെ പഠന വിഷയം.
സാധാരണ ഗതിയിൽ സഭയിലെ മെത്രാന്മാരുടെ സംഘം പാപ്പായുടെ അദ്ധ്യക്ഷതയിൽ മാത്രം പഠിക്കുകയും പരിചന്തനം ചെയ്യുകയും ചെയ്യുന്ന സിനഡു സമ്മേളനം, ചരിത്രത്തിൽ ആദ്യമായാണ് ആഗോളതലത്തിൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്നത്. അതിനാൽത്തന്നെ ഈ സിനഡ് മൂന്നു ഘട്ടമായി 2021 ഒക്ടോബർ മുതൽ മാർച്ച് 2023-വരെ നീളുന്നതാണ്.
സിനഡിൻറെ ആദ്യഘട്ടം ഇടവകകളിലെ അൽമായരെയും പങ്കെടുപ്പിക്കുന്നതാണ്. ഇത് 2021 ഒക്ടോബർ മുതൽ 2022 ഏപ്രിൽ മാസംവരെ നീണ്ടുനില്ക്കും. പ്രാദേശിക സഭയുടെ രൂപതാതലത്തിലുള്ള സിനഡു സമ്മേളനം.
2. രണ്ടാം ഘട്ടം ഭൂഖണ്ഡങ്ങളുടെ തലത്തിലുളളതാണ്. ഇത് 2022 സെപ്തംബർ മുതൽ 2023 മാർച്ചുവരെ നീളുന്നതാണിത്.
3. മൂന്നാം ഘട്ടം സിനഡ് – വത്തിക്കാനിൽ പാപ്പാ ഫ്രാൻസിസിൻറെ അദ്ധ്യക്ഷതയിൽ മെത്രാന്മാരും ആഗോള സഭാ പ്രതിനിധികളും, ഇതര ക്രൈസ്തവ സമൂഹങ്ങളിലെ അദ്ധ്യക്ഷന്മാരും നിരീക്ഷകരായി സന്നിഹിതരാകുന്ന സമ്മേളനമാണ്. ആഗോളസഭയുടെ 16-ാമത് സിനഡു സമ്മേളനം.
തുടരും….

ഫാദർ വില്യം നെല്ലിക്കൽ