കൊച്ചി : സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും എറണാകുളം – അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന കർദിനാൾ മാർ ആന്റണി പടിയറയുടെ 25-മത് ചരമ വാർഷികദിനത്തിൽ എറണാകുളം സെന്റ് മേരീസ്‌ ബസിലിക്കയിൽ അനുസ്മരണ പ്രാർഥന നടത്തി. അദ്ദേഹത്തിന്റെ കബറിടത്തിൽ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അനുസ്മരണ പ്രാർഥനാ ശശ്രൂഷ നയിച്ചു.
ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, സീറോ മലബാർ കൂരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടം, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. തരിയൻ ഞാളിയത്ത്, മുൻ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് മണവാളൻ, മൗണ്ട് സെന്റ് തോമസിലെയും എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസിലെയും വൈദീകർ, സമർപ്പിതർ തുടങ്ങിയവർ പങ്കെടുത്തു.

(പടം…
സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും എറണാകുളം – അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന കർദിനാൾ മാർ ആന്റണി പടിയറയുടെ 25- ആം ചരമ വാർഷികദിനത്തിൽ എറണാകുളം സെന്റ് മേരീസ്‌ ബസിലിക്കയിലെ അദ്ദേഹത്തിന്റെ കബറിടത്തിൽ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അനുസ്മരണ പ്രാർഥന നടത്തുന്നു. ബിഷപ് മാർ ജേക്കബ് മനത്തോടത്ത് തുടങ്ങിയവർ സമീപം.)

നിങ്ങൾ വിട്ടുപോയത്