സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയായിൽ നിന്നും വിശദീകരണക്കുറിപ്പ്

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരിയായിരുന്ന ആർച്ചുബിഷപ്പ് ആന്റണി കരിയിൽ പിതാവിന്റെ രാജി സ്വീകരിക്കുകയും അതി രൂപതയുടെ സേദേപ്ലേന അപ്പസ്തോ ലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് പിതാവിനെ നിയമിക്കു കയും ചെയ്ത പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനം ഇതിനകം ഏവർക്കും അറിവുള്ള താണല്ലോ.

സഭയുടെ നന്മ ആഗ്രഹിക്കുന്നവ രെല്ലാം ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, പുതിയ ഭരണസംവിധാനത്തിൽ അസംതൃപ്തരായ ചിലർ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി മന സിലാക്കുന്നു. വിശ്വാസികൾക്കിടയിലും പൊ തു സമൂഹത്തിലും തെറ്റിദ്ധാരണ പരത്തുക എന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കേ ണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്.

സ്ഥലവില്പനയിലെ നഷ്ടം നികത്തൽ (Restitution)എറണാകുളം-അങ്കമാലി അതിരൂപതയിലെ സ്ഥലവില്പന കാനോനികസമിതികളുടെ അംഗീ കാരത്തോടെയും സുതാര്യമായും നിയമാനു സൃതമായുമാണ് നടന്നത് എന്നതാണ് യാഥാർ ത്ഥ്യം. സ്ഥലം വില്പനയുമായി ബന്ധപ്പെട്ടു തല്പര കക്ഷികൾ ഫയൽ ചെയ്ത ഒരു കേസിൽ പോ ലിസ് അന്വേഷണം നടത്തുകയും കർദിനാൾ ജോർജ് ആലഞ്ചേരി പിതാവിനെതിരെ ആരോ പിക്കപ്പെട്ട കുറ്റങ്ങൾ നിലനിൽക്കുന്നവയല്ലെ ന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.

പിതാവിനെതിരെ കോടതിയിൽ ഫയൽ ചെയ്ത മറ്റൊരു കേസിൽ നടപടിക്രമ ത്തിന്റെ ഭാഗമായി സുപ്രീംകോടതിയിൽ കേരള സർക്കാർ നൽകിയ സത്യാവാങ്മൂലം പിതാവി ന് അനുകൂലമായത് ഈ അന്വേഷണ റിപ്പോർ ട്ടിന്റെ അടിസ്ഥാനത്തിലാണ്. കോടതികളിൽ നിലനിൽക്കുന്ന കേസുകൾ നിയമപരമായി നേരിട്ടുകൊണ്ടിരിക്കുന്നു.

സ്ഥലവില്പനയിലൂടെ അതിരൂപതയ്ക്ക് ലഭിക്കുമെന്ന് കരുതിയ തുക കിട്ടിയില്ല എന്നു ള്ളത് വസ്തുതയാണ്. സ്ഥലത്തിന് ഉദ്ദേശിച്ച വില ലഭിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ട പ്പോൾ കർദിനാൾ പിതാവാണ് കോട്ടപ്പടിയി ലെയും ദേവികുളത്തെയും സ്ഥലങ്ങൾ അതി രുപതയുടെ പേരിൽത്തന്നെ ഈടായി എഴുതി വാങ്ങിയത്. ഈടായിട്ടു മാത്രമാണ് ഈ സ്ഥല ങ്ങൾ വാങ്ങിയത് എന്നതിനാലാണ് സ്ഥലം വാങ്ങാൻ പാലിക്കേണ്ട കാനോനിക നട പടിക്ര മങ്ങൾ പാലിക്കാതിരുന്നതെന്ന് അഭിവന്ദ്യ പിതാവുതന്നെ കമ്മീഷനുകൾക്കു മുൻപിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. സ്ഥലവില്പനയിലൂടെ ലഭിച്ച തുക മുഴുവൻ അതിരൂപതയുടെ അ ക്കൗണ്ടിലൂടെ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്.

സ്ഥലവില്പനയുമായി ബന്ധപെട്ട കാര്യങ്ങളിൽ തന്നോടു സഹകരിച്ചവരുടെ പ്രവർത്തനങ്ങളി ലുള്ള തന്റെ മേല്നോട്ടത്തിലെ ജാഗ്രതക്കുറവ് കർദിനാൾ പിതാവ് പല വേദികളിലും അന്വേഷ ണ കമ്മീഷനുകൾക്കു മുൻപിലും സമ്മതിച്ചി ട്ടുള്ള കാര്യമാണ്. സ്ഥലവില്പനയുടെ എല്ലാ പോരായ്മകളും കർദിനാൾ പിതാവിൽ മാത്രം ആരോപിക്കുന്നവർ അന്നത്തെ അതിരൂപതാ കാര്യാലയത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സംരക്ഷിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വത്തിക്കാൻ നിർദ്ദേശപ്രകാരം അന്നത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോ ടത്ത് നിയോഗിച്ച് ഇഞ്ചോടി കമ്മീഷൻ അവരു ടെ റിപ്പോർട്ടു സിനഡിൽ അവതരിപ്പിച്ചപ്പോൾ ഇക്കാര്യത്തിലുള്ള എല്ലാവരുടെയും ഉത്തരവാ ദിത്വങ്ങളെക്കുറിച്ചു പ്രത്യേകം പറയുകയുണ്ടാ യി.

കർദിനാൾ പിതാവിനെ എങ്ങനെയെങ്കിലും കുറ്റവാളിയാക്കി ചിത്രീകരിക്കാനുള്ള സംഘടി തശ്രമത്തിന്റെ ഭാഗമായി പിതാവിനെതിരെ പല വ്യക്തികളെക്കൊണ്ട് ഒരേ വിഷയത്തിൽ പ ത്തോളം കേസുകൾ കൊടുപ്പിച്ചു. അതുകൂടാ തെ സഭയുടെ വിവിധ തലങ്ങളിലും പിതാവിനെ തെറ്റുകാരനായി അവതരിപ്പിക്കാനുള്ള ശ്രമം ചില വൈദികരുടെ നേതൃത്വത്തിൽ നടന്നു. സ്ഥലമിടപാടിൽ പിതാവിൽ സാമ്പത്തിക കുറ്റമാരോപിച്ചവർ അതിനെ സാധൂകരിക്കാൻ വേണ്ടി വ്യജരേഖകൾ ചമച്ചു. അതിനെതിരെ സഭാസിനഡു കൊടുത്ത കേസിൽ പോലീസ് അന്വേഷണം നടത്തി തയ്യാറാക്കിയ കുറ്റപത്ര ത്തിൽ അതിരൂപതയിലെ മൂന്നു വൈദികർ പ്രതികളായി ചേർക്കപ്പെട്ടിട്ടുണ്ട്. ജേക്കബ് മനത്തോടത്ത് പിതാവിന്റെ അഡ് മിനിസ്ട്രേറ്റർ എന്ന നിലയിലുള്ള ഉത്തരവാദിത്വ ത്തിന്റെ സമാപനത്തിൽ കോൺഗ്രിഗേഷൻ കർദിനാൾ പിതാവിന് 2019 ജൂൺ 26-ന് എഴു തിയ കത്തിൽ (Prot. N. 157/2018), അതിരൂപത യ്ക്കുണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കാ ൻ റെസ്റ്റിറ്റ്യൂഷൻ അഥവാ റിക്കവറി മുതലായ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കാൻ പിതാവിനു നിർദേശം നൽകിയിരുന്നു. റെസ്റ്റി റ്റ്യൂഷൻ എന്ന വാക്ക് കോൺഗ്രിഗേഷൻ ഉപ യോഗിച്ച പശ്ചാത്തലത്തിൽ നിന്നു മാറ്റി പിതാ വിനോട് വ്യക്തിപരമായി റെസ്റ്റിറ്റ്യൂഷൻ നട ത്താൻ വത്തിക്കാൻ ആവശ്യപ്പെട്ടു എന്ന ദുഷ് പ്രചരണം ചില വൈദികരുടെ നേതൃത്വത്തിൽ ആരംഭിച്ചു. എന്നാൽ സ്ഥലം വില്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ച എല്ലാ കമ്മീഷനുകളും ഈ ഇടപാടുകളിലൂടെ ആല ഞ്ചേരി പിതാവ് വ്യക്തിപരമായി ഒരു സാമ്പത്തി കനേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

സ്ഥലം വില്പനയിലെ ‘നഷ്ടം’ എന്നു കർദിനാ ൾ പിതാവിനെ കുറ്റപ്പെടുത്തുന്നവർ പറയുന്ന ത്. വില്പനയ്ക്കു വച്ചപ്പോൾ സ്ഥലത്തിന് കിട്ട ണം എന്നു നിശ്ചയിച്ച തുകയും സ്ഥലം വിറ്റ പ്പോൾ കിട്ടിയ തുകയും തമ്മിലുള്ള വ്യത്യാസ മാണ്. ഈ നഷ്ടവും കോട്ടപ്പടി സ്ഥലം എഴുതി വാങ്ങുന്നതിന് ചെലവായ തുകയും ഇവയുടെ 9.5% പലിശയും ചേർത്ത് 24,61,53,239/- രൂപ യാണ് നഷ്ടമായി 2020 ഫെബ്രുവരി 3-ന് കൂടിയ യോഗത്തിൽ തിട്ടപ്പെടുത്തിയത്. അതി രൂപത ഫിനാൻസ് കൗൺസിൽ അവതരിപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് നഷ്ടം ഇപ്രകാരം നിശ്ചയിച്ചത്. ഈ യോഗത്തിൽ പെർമനന്റ് സിനഡ് അംഗങ്ങളും കരിയിൽ പിതാവും അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ, മുൻ സിഞ്ചെല്ലൂസ് ഫാ. സെബാസ്റ്റ്യൻ വടക്കുംപാട ൻ, മുൻ ഫിനാൻസ് ഓഫീസർമാരായ ജോഷി പുതുവ, ഫാ. ലൂക്കോസ് കുന്നത്തൂർ, അതിരൂ പത ഓഡിറ്റർ എന്നിവരും പങ്കെടുത്തിരുന്നു. സ്ഥലം വില്പനയുടെ മുഴുവൻ ഉത്തര വാദിത്വ വും മേജർ ആർച്ചുബിഷപ്പിൽ നിക്ഷിപ്തമാക്കി യതിനാൽ അതിരൂപതയ്ക്ക് നഷ്ടം വരാതിരി ക്കാൻ പിതാവിന്റെ പ്രത്യേക ശ്രദ്ധയിൽ ഈടാ യി വാങ്ങിയ രണ്ടു സ്ഥലങ്ങൾ വിറ്റുകൊണ്ട് അതിരൂപതയ്ക്ക് വന്ന നഷ്ടം നികത്താൻ പെർമനന്റ് സിനഡ് നിർദേശിക്കുകയുണ്ടായി. എന്നാൽ, പിതാവ് അതിരൂപതയ്ക്ക് നഷ്ടം വരുത്തി എന്നുപറയുന്നവർ പിതാവ് ഈടായി വാങ്ങിയ രണ്ടുസ്ഥലങ്ങളുടെമേൽ പിതാവിന് അധികാരമൊന്നുമില്ലെന്നും അത് അതിരൂപത യുടെ സ്വത്താണെന്നും പറഞ്ഞു പ്രശ്നം നില നിറുത്തി പിതാവിനെ കുറ്റക്കാരനാക്കി അവത രിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടപ്പടി, ദേവികുളം സ്ഥലങ്ങൾ വിറ്റ് അതി രൂപതയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാൻ 2018-ൽത്തന്നെ ശ്രമങ്ങൾ നടന്നിരുന്നു. ഇപ്ര കാരം ഈ സ്ഥലങ്ങൾ വാങ്ങാൻ സന്നദ്ധരായി വന്നവർ അന്നത്തെ അപ്പസ്തോലിക് അഡ്മി നിസ്ട്രേറ്ററായിരുന്ന ജേക്കബ് മനത്തോടത്ത് പിതാവിനെയാണ് സമീപിച്ചത്. പ്രസ്തുത വില്പ നയ്ക്ക് അതിരൂപതയുടെ കാനോനിക സമിതി കൾ സമ്മതം നൽകിയില്ല. അന്നു വില്പന നടന്നി രുന്നെങ്കിൽ സ്ഥലം വില്പനയു മായി ബന്ധപ്പെട്ട് ഉയർത്തിക്കാണിക്കുന്ന നഷ്ടം പരിഹരിക്കപ്പെ ടുകയും ഈ പ്രശ്നം തന്നെ പൂർണമായി അവ സാനിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ഏതുവിധേനയും കർദിനാളിനെ കുറ്റക്കാരനാ ക്കി മുദ്രകുത്തി സ്ഥാനത്തുനിന്ന് പുറത്താക്കു ന്നതുവരെ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാ ൻ ചിലർക്കു നിർബന്ധബുദ്ധിയുണ്ടായിരുന്നു.

വീണ്ടും, കരിയിൽ പിതാവ് അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്തിയ സാഹ ചര്യത്തിൽ കോട്ടപ്പടി സ്ഥലം വാങ്ങുന്നതിന് ഒരു വ്യക്തി മുന്നോട്ടുവരികയും ഇക്കാര്യം രേഖാമൂലം കരിയിൽ പിതാവിനെ ആ വ്യക്തി തന്നെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം കരിയിൽ പിതാവിന്റെ സാന്നിദ്ധ്യത്തിൽ പെർമ നന്റ് സിനഡ് ചർച്ചചെയ്തു. സ്ഥലം വില്ക്കുന്ന തിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കരി യിൽ പിതാവ് സന്നദ്ധത അറിയിക്കുകയും ഇക്കാര്യത്തിൽ പെർമനന്റ് സിനഡിന്റെ സഹാ യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർ ത്ഥിക്കുകയും ചെയ്തു. സ്ഥലം വാങ്ങാൻ മുന്നോട്ടുവന്ന വ്യക്തി വാഗ്ദാനം ചെയ്ത വില യ്ക്ക് സ്ഥലം വില്ക്കുന്നതുവഴി അതിരൂപതയ് ക്ക് ഒരു നിയമപ്രശ്നവും ഉണ്ടാകില്ലെന്നു ബന്ധ പ്പെട്ട ഓഫീസുകളിൽ നിന്നു രേഖാമൂലം എഴുതി വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ കരിയി ൽ പിതാവ് നടത്തിയ നീക്കങ്ങൾ അതിരൂപതാ സമിതികളുടെ കടുത്ത എതിർപ്പുമൂലം വിജയം കണ്ടില്ല.

ഇതിനിടയിൽ, സ്ഥലം വില്പനയുമായി ബന്ധ പ്പെട്ട പ്രശ്നപരിഹാരത്തിനായി പെർമനന്റ് സിനഡ് എടുത്ത നിലപാടിനെ തള്ളിപ്പറഞ്ഞ അതിരൂപതാ കാനോനികസമിതികൾ പൗര സ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ അപ്പീൽ നൽകി. ഈ അപ്പിലിനു മറുപടിയായി കോൺഗ്രിഗേഷൻ 2021 ജൂൺ 21-ന് കരിയിൽ പിതാവിനു നൽകിയ കത്തിലൂടെ (Prot. No. 29/ 2021) ഈ വിഷയത്തിലുള്ള തീരുമാനം അറിയി ച്ചു. ഈ കത്തിൽ വ്യക്തമാക്കപ്പെട്ട കാര്യങ്ങൾ ഇവയാണ് :

1. ഓറിയന്റൽ കോൺഗ്രിഗേഷൻ നിർദ്ദേശി ച്ച റസ്റ്റിറ്റ്യൂഷൻ കോട്ടപ്പടിയിലും ദേവി കുളത്തു ള്ള ഗ്യാരണ്ടി സ്ഥലങ്ങളുടെ വില്പനയിലൂടെയാ ണ് നടത്തേണ്ടത്.

2. ഈ സ്ഥലങ്ങൾ വിറ്റ് പ്രശ്നങ്ങൾ പരിഹ രിക്കുന്നതിനുവേണ്ടി കരിയിൽ പിതാവിന് പ്രത്യേക അധികാരങ്ങൾ ഉണ്ടായിരിക്കും.

3. കർദിനാൾ ജോർജ് ആലഞ്ചേരി പിതാവ് വ്യക്തിപരമായി റെസ്റ്റിറ്റ്യൂഷൻ നടത്തണമെന്ന് കോൺഗ്രിഗേഷൻ ഒരിക്കലും പറഞ്ഞിട്ടില്ല.

4. അപ്രകാരം പ്രചരിപ്പിക്കുന്നത് തെറ്റാണ്. ആ തെറ്റ് നിർബന്ധ പൂർവ്വം ആവർത്തിക്കുന്ന വർക്കെതിരെ കാനോനികമായ ശിക്ഷാനടപ ടികൾ സ്വീകരിക്കണം. റോമിൽനിന്നു ലഭിച്ച ഈ കത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലങ്ങൾ വിറ്റു പ്രശ്നം പരിഹരിക്കാൻ കരിയിൽ പിതാവ് ശ്രമിച്ചെങ്കിലും അതിരൂപതാ കാര്യലയത്തിന്റെ യും കാനോനിക സമിതികളിലെ ചില വ്യക്തിക ളുടെയും എതിർപ്പുമൂലം അതു സാധിച്ചില്ല.

അന്ന് ഓഫർ ചെയ്ത വിലയ്ക്ക് സ്ഥലം വിറ്റി രുന്നെങ്കിൽ ഇപ്പോൾ ഉയർത്തിക്കാട്ടുന്ന നഷ്ടം നികത്തി അതിരൂപയ്ക്ക് ലാഭം ഉണ്ടാകുമായി രുന്നു. കർദിനാൾ ലെയണാർദോ സാന്ദ്രിയുടെ ഈ തീരുമാനത്തിനെതിരെ സഭയിലെ പരമോന്നത നീതിന്യായസംവിധാനമായ അപ്പസ്തോലിക് സിഞ്ഞത്തൂരായിൽ അതിരൂപതാ സമിതിക ളുടെ നിർദേശപ്രകാരം കരിയിൽ പിതാവ് അപ്പീ ൽ നൽകിയതായി അറിയുന്നു. നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നവരാണല്ലോ നിയ മ സംവിധാനത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നത്. അപ്പീൽ കൊടുത്തത് പ്രശ്ന പരിഹാരത്തിനാണെങ്കിൽ അതിന്റെ തീരുമാ നം വരുന്നതുവരെ കാത്തിരിക്കേണ്ടതും തീരു മാനം വരുമ്പോൾ അത് അംഗീകരിക്കേണ്ടതും അടിസ്ഥാന ധാർമ്മികതയാണ്.

ഇതുപാലിക്കാ തെ 2022 ജൂൺ മാസത്തിൽ പൗരസ്ത്യസഭക ൾക്കായുള്ള കാര്യാലയത്തിൽച്ചെന്നു റെസ്റ്റി റ്റ്യൂഷന്റെ കാര്യത്തിൽ തീരുമാനം എടുക്കണ മെന്ന് ആവശ്യപ്പെടുന്നതിന്റെ പിന്നിലുള്ള ലക്ഷ്യമെന്താണ്?

അതോടൊപ്പം, മാധ്യമങ്ങളി ലും പൊതുസമ്മേളനങ്ങളിലും റെസ്റ്റിറ്റ്യൂഷനു വേണ്ടി മുറവിളി കൂട്ടുമ്പോൾ അത് സാമാന്യ മര്യാദകളെയും നീതിന്യായസംവിധാനങ്ങളുടെ പ്രവർത്തനങ്ങളെയും നീതിബോധത്തെയും വെല്ലുവിളിക്കുന്നതിനു തുല്യമാണ്.

സിവിൽ കോടതികളിലും സഭാകോടതികളിലും കേസു കൾ നടത്തുകയും അതേസമയം പൊതുവേദി കളിലും മാധ്യമങ്ങളിലൂടെയും കർദിനാൾ പിതാവിനെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത പരിശ്രമങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സഭാപരമായി ചിന്തിച്ചാ ലും സാമാന്യമര്യാദകൾക്കനുസരിച്ചായാലും പിതാവിനെതിരെ നടത്തുന്ന ഇത്തരം നീക്കങ്ങ ൾ അപലപനീയമാണ്.

വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി വി. കുർബാനയുടെ അർപ്പണരീതിയിലുള്ള ഏകീകരണ തീരുമാനവുമായി ബന്ധപ്പെട്ടു പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ വാദ ഗതികൾ ഇതിനകം സഭയിലെ മഹാഭൂരി പക്ഷം വരുന്ന വൈദികരും സമർപ്പിതരും വിശ്വാസിക ളും തള്ളിക്കളഞ്ഞവയാണ്. എങ്കിലും നിരന്തര മായ അസത്യപ്രചരണം തെറ്റിദ്ധാരണ ഉളവാ ക്കാൻ സഹായിക്കുമെന്നതിനാൽ ഈ വിഷയ ത്തിലും വിശദീകരണം ആവശ്യമാണെന്ന് കരുതുന്നു.

1998-ൽ നടന്ന ഒന്നാമത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ ഉയർന്നുകേട്ട ആവശ്യമാണ് സീറോമലബാർ സഭയിലെ വി. കുർബാനയർപ്പണത്തിൽ നിലനിൽക്കുന്ന വ്യത്യസ്തരീതികൾ മാറ്റി ഒരു ഏകീകൃത അർപ്പ ണരീതി നടപ്പാക്കണം എന്നത്. അതിന്റെയും കൂടി വെളിച്ചത്തിലാണ് 1999 നവംബർ മാസ ത്തിൽ നടന്ന സിനഡിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണരീതിയെക്കുറിച്ചുള്ള തീരു മാനം എടുക്കുന്നത്. എന്നാൽ, ചില രൂപതക ളിൽ സിനഡിന്റെ ഈ തീരുമാനം നടപ്പാക്കുന്ന തിൽനിന്നു രൂപതാധ്യക്ഷൻമാർ താത്കാലിക മായി ഒഴിവുനൽകുകയുണ്ടായി. അതേസമ യം, കേരളത്തിലെ പല രൂപതകളിലും എല്ലാ മേജർ സെമിനാരികളിലും സഭയുടെ പൊതു ആഘോഷങ്ങളിലും കേരളത്തിനുപുറത്തുള്ള രൂപതകളിലും പ്രവാസി സമൂഹങ്ങളിലും സിന ഡു തീരുമാനമനുസരിച്ചുള്ള വി. കുർബാന അർപ്പണം നിലവിൽ വന്നു. പിന്നീടുള്ള വർഷ ങ്ങളിൽ സഭയുടെ വിവിധതലങ്ങളിലും സിന ഡുസമ്മേളനങ്ങളിലും ഏകീകൃത കുർബാന യർപ്പണരീതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യ കത ഉയർന്നുവന്നിരുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വി. കുർബാനയുടെ ലൈവ് സംപ്രേഷണം നട ത്തിയപ്പോൾ വി. കുർബാന പല രീതികളിലാണ് അർപ്പിക്കപ്പെടുന്നത് എന്നത് പൊതുവേ ശ്രദ്ധി ക്കപ്പെട്ടു. ഇതേക്കുറിച്ചുള്ള ധാരാളം പരാതി കൾ പൗരസ്ത്യസഭ കൾക്കായുള്ള കാര്യാലയ ത്തിനു ലഭിക്കുകയും അതിന്റെ അടിസ്ഥാന ത്തിൽ, 1999-ലെ തീരു മാനം നടപ്പിലാക്കാൻ മെത്രാൻ സിനഡ് പ്രതിബദ്ധത കാണിക്കണമെ ന്നു നിർദേശിച്ചു കൊണ്ട് 2020 നവംബർ 9-ന് (Prot. No. 248/2004) പ്രസ്തുത കാര്യാലയം മേജർ ആർച്ചുബിഷപ്പിന് കത്തെഴുതുകയും ചെയ്തു. 2021 ജൂലൈ മൂന്നാം തീയതി സിറോ മലബാർസഭയ്ക്ക് മുഴുവനായി എഴുതിയ കത്തിലൂടെ പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ 1999-ലെ സിനഡ് തീരുമാനം ഉടനടി നടപ്പാക്കാൻ ആഹ്വാനം ചെയ്തു. ഈ പശ്ചാ ത്തലത്തിലാണ് 2021 ആഗസ്റ്റ് മാസത്തിൽ ചേർന്ന സീറോമലബാർ സഭയുടെ സിനഡ് വി. കുർബാനയുടെ അർപ്പണരീതി ഏകീകരിക്കാ ൻ തീരുമാനിച്ചത്.

സിനഡിലെ ചർച്ചകൾക്കിടയിൽ ചില പിതാ ക്കന്മാർ ഏകീകൃതബലിയർപ്പണരീതി നടപ്പിലാ ക്കുന്നതിനെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രാ യങ്ങൾ പങ്കുവച്ചു എന്നത് സത്യമാണ്. എന്നാ ൽ, സുദീർഘമായ ചർച്ചകൾക്കും വിലയിരുത്ത ലുകൾക്കും പ്രാർത്ഥനയ്ക്കും ശേഷം പരിശു ദ്ധാത്മാവിനാൽ പ്രേരിതമായി ശ്ലൈഹികമായ ധീരതയോടെ വി. കുർബാന അർപ്പണരീതി ഏകീകരിക്കാൻ സിനഡ് തീരുമാനിക്കുകയാ യിരുന്നു.

ഈ തീരുമാനം ദൈവഹിതപ്രകാര മായിരുന്നു എന്നതിന്റെ സാക്ഷ്യമാണ് സഭയി ലെ 35 രൂപതകളിൽ 34-ലും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലും സിനഡ് തീരുമാനപ്രകാരം ഏകീകൃതരീതിയിലുള്ള വി. കുർബാന അർപ്പണം നടപ്പിലായത്.

സിനഡാ ലിറ്റി എന്നതു കൊണ്ട് അർത്ഥമാക്കുന്നത് ഒരുമിച്ചു നടക്കുകയെന്നതാണ്. ഒരുമിച്ചു നട ക്കുന്നതിൽ നിന്ന് ആരെങ്കിലും ഒരാൾ തന്റേ തായ നിർബന്ധബുദ്ധിമൂലം പിന്തിരിഞ്ഞാൽ അയാൾക്കുവേണ്ടി മറ്റുള്ളവരെല്ലാം മുന്നോട്ടു ള്ള നടപ്പ് ഉപേക്ഷിക്കണം എന്ന സിദ്ധാന്തം സിനഡാലിറ്റിയല്ല; സ്വന്തം നിലപാടുമാത്രമാണ് ശരിയെന്ന മിഥ്യാബോധമാണത്. ആന്റണി കരിയിൽ പിതാവ് അതിരൂപതയി ലെ കാനോനിക സമിതികളുടെ ആവശ്യ പ്രകാ രം എറണാകുളം-അങ്കമാലി അതിരൂപതയിൽ ഈ തീരുമാനം നടപ്പിലാക്കാനുള്ള പ്രയാസം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെ യും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയ ത്തിന്റെ തലവനായ അഭിവന്ദ്യ കർദിനാൾ ലയണാർദോ സാന്ദ്രിയെയും നേരിൽക്കണ്ട് അറിയിക്കുകയുണ്ടായി.

വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി ഉടൻ നടപ്പിലാക്കാൻ പ്രയാസമുള്ള പ്രത്യേക കേസുകളിൽ പൗരസ് ത്യ കാനൻ നിയമത്തിലെ 1538-ാം കാനൻ അനുശാസിക്കുന്ന പ്രകാരം ഒഴിവു നൽകാൻ കർദിനാൾ ലയണാർദോ സാന്ദ്രി മെത്രാപ്പോ ലിത്തൻ വികാരിക്ക് അനുവാദം നൽകിയിരു ന്നു. എന്നാൽ, കാനൻ 1538-ലെ നൈയാമിക വ്യവസ്ഥകളെ അവഗണിച്ചുകൊണ്ട് അതിരൂ പതയ്ക്കു മുഴുവൻ ഏകീകൃത ബലിയർപ്പണ രീതിയിൽ നിന്ന് അനിശ്ചിതകാലത്തേയ്ക്ക് ഒഴിവുനൽകുകയും സിനഡ് തീരുമാനപ്രകാര മുള്ള വി. കുർബാന അർപ്പണം നിരോധിക്കു കയും ചെയ്തുകൊണ്ടുള്ള സർക്കുലറാണ് കരിയിൽ പിതാവ് പുറപ്പെടുവിച്ചത്. സിനഡി ന്റെ തീരുമാനത്തെ വെല്ലുവിളിക്കുന്നതും നിയ മാനുസൃതം നിലനിൽപ്പില്ലാത്തതുമായ ഈ തീരുമാനം ഗ്ലൈഹികമായ ധീരതയോടെ പിൻ വലിക്കണമെന്നും ഒഴിവുകൾ നിയമാനുസൃത മായി നൽകേണ്ടത് അതിരൂപതയുടെ മെത്രാ പ്പോലിത്തൻ ആർച്ചുബിഷപ്പുകൂടിയായ മേജർ ആർച്ചുബിഷപ്പിന്റെ അംഗീകാരത്തോടുകൂടെ ആയിരിക്കണമെന്നും പരിശുദ്ധ സിംഹാസനം 2021 ഡിസംബർ 7, 2022 ജനുവരി 7, 2022 ഫെബ്രുവരി 18 എന്നീ തീയതികളിൽ നൽകിയ കത്തുകളിലൂടെ കരിയിൽ പിതാവിനോട് ആവ ർത്തിച്ച് ആവശ്യപ്പെടുകയുണ്ടായി.

2022 മാർച്ച് 25-ന് ഫ്രാൻസീസ് മാർപാപ്പ അസാധാരണമായ വിധത്തിൽ അതിരൂപതയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തിൽ, സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത അർപ്പണ രീതി നടപ്പിലാക്കാൻ പിതൃസഹജമായ രീതിയി ൽ ആഹ്വാനം ചെയ്തു. അതിനെത്തുടർന്ന് സഭയുടെ തീരുമാനത്തോട് ചേർന്നുനിന്ന് അപ്പസ്തോലികമായ ധീരതയോടെ, തെറ്റായി പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കാനും ഏകീകൃത അർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കാനും ആവശ്യമുള്ള കേസുകളിൽ മേജർആർച്ചുബിഷപ്പിന്റെ അംഗീകാരത്തോടെ നിയമാനുസൃതമായ ഒഴിവുനൽകാനും കർദി നാൾ ലയണാർദോ സാന്ദ്രി 2022 ഏപ്രിൽ 1-ന് വീണ്ടും കരിയിൽ പിതാവിന് നിർദേശം നൽകി. പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പയും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയവും സീറോമലബാർ സഭയുടെ മെത്രാൻ സിനഡും അഭിവന്ദ്യ പിതാക്കന്മാർ വ്യക്തിപരമായും ചെറുഗ്രൂപ്പുകളായും കരിയിൽ പിതാവിനോടു നടത്തിയ അഭ്യർത്ഥനകളെല്ലാം അതിരൂപത യിലെ സമ്മർദ ഗ്രൂപ്പുകളുടെ സഭാപരമല്ലാത്ത സംഘടിതശക്തിക്കുമുൻപിൽ നിഷ്ഫലമായി.

എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനുവേണ്ടി 2022 ഏപ്രിൽ 6, 7 തീയതികളിൽ നടന്ന പ്രത്യേക സിനഡുസമ്മേള നത്തിനു തൊട്ടുമുൻപ് പരിശുദ്ധ പിതാവിന്റെ ഉൾപ്പെടെ മേലധികാരികളുടെ നിർദേശങ്ങളെ പൂർണമായി അവഗണിച്ച്, മേജർ ആർച്ചുബിഷ പ്പിനോടു ആലോചിക്കാതെ, അതിരൂപതയ്ക്കു മുഴുവനായി ഡിസംബർ 25 വരെ ഒഴിവുനൽകി കൊണ്ട് കരിയിൽ പിതാവ് നൽകിയ സർക്കുല ർ സഭാസംവിധാനത്തോടും സഭാനിയമങ്ങളോ ടുമുള്ള വെല്ലുവിളി മാത്രമായിരുന്നു. ഓൺ ലൈനായി നടത്തിയ സിനഡിൽ പങ്കെടുത്ത കരിയിൽ പിതാവ് സിനഡു പിതാക്കന്മാരുടെ അഭ്യർത്ഥനയെ ആദ്യം നിരാകരിച്ചെങ്കിലും രണ്ടാമത്തെ ദിവസത്തെ ചർച്ചയുടെ സമാപന ത്തിൽ മേജർ ആർച്ചുബിഷപ്പിനൊടൊത്ത് ഒരു സംയുക്ത സർക്കുലർ പുറപ്പെടുവിക്കാനും അതുവഴി അതിരൂപതയിൽ ഏകീകൃത അർ പ്പണരീതി നടപ്പിലാക്കാനും സന്തോഷപൂർവ്വം തയ്യാറായി. അതിരൂപതാ കാര്യാലയത്തിൽ നിന്നു കരിയിൽ പിതാവിന്റെ നിർദേശപ്രകാരം സർക്കുലർ പുറപ്പെടുവിക്കുന്നതിനാവശ്യമായ ലെറ്റർഹെഡും സീലും സർക്കുലർ നമ്പറും തരികയുണ്ടായി. അന്നുതന്നെ സംയുക്ത സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാൽ, പിറ്റേദിവസം അതിരൂപതയിലെ ചില വൈദികരുടെയും അല്മായരുടെയും സമ്മർ ദത്തിനു വഴങ്ങി, ഓൺലൈൻ സിനഡിൽ പിതാക്കന്മാർ തന്നെ സമ്മർദത്തിലാഴ്ത്തിയാ ണ് സർക്കുലറിനുള്ള സമ്മതം വാങ്ങിയതെന്നു കരിയിൽ പിതാവിനെ ഉദ്ധരിച്ച് പ്രസ്താവനക ൾ വരികയുണ്ടായി. സിനഡിന്റെ സംഘാതാ ത്മകതയെ ചോദ്യം ചെയ്ത നടപടിയായിരുന്നു അത്.

പരിശുദ്ധ പിതാവിനെയും സിനഡിനെയും കരിയിൽ പിതാവ് അനുസരിക്കാതെ വന്ന സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിനു ള്ള അവസാന ശ്രമമെന്നനിലയിൽ അദ്ദേ ഹത്തെയും അതിരൂപതാകാര്യാലയത്തിലെ ചില അംഗങ്ങളെയും പൗരസ്ത്യസഭാകാര്യാ ലയം റോമിലേക്കു വിളിപ്പിക്കുകയുണ്ടായി. സഭയുടെ സ്ഥിരം സിനഡിലെ അംഗങ്ങളായ പിതാക്കന്മാരെയും റോമിലേക്ക് വിളിച്ചിരുന്നു. പൗരസ്ത്യ സഭാകാര്യാലയത്തിലും സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസിലും നടന്ന ചർച്ചക ളിൽ കുർബാനയുടെ തീരുമാനം നടപ്പിലാക്കാ നുള്ള തന്റെ നിസ്സഹായത മെത്രാപ്പോലിത്തൻ വികാരി വെളിപ്പെടുത്തുകയുണ്ടായി. ചർച്ചക ളിൽ പങ്കെടുത്ത കൂരിയാ അംഗങ്ങൾ പതിവു സമ്മർദ നിലപാടുകളാണ് അവിടെയും സ്വീകരിച്ചത്.

റോമിൽ നടന്ന ചർച്ചകളുടെയും കരിയിൽ പിതാവും കൂടെയുണ്ടായിരുന്നവരും സ്വീകരിച്ച നിലപാടുകളുടെയും ഫലമാണ് പിന്നീടു സംഭവി ച്ചത്. വൈദികരുടെ നിർബന്ധത്തിനു വഴങ്ങി കരിയിൽ പിതാവ് പ്രവർത്തിച്ചതു പരിശുദ്ധ പിതാവിന്റെ വ്യക്തമായ നിർദേശങ്ങൾക്കെതി രായിട്ടാണ്. ഇതു ഗൗരവകരമായ അച്ചടക്ക ലം ഘനമായി വത്തിക്കാൻ കണക്കാക്കിയെന്നു കരുതണം. പൗരസ്ത്യ തിരുസംഘവും സ്റ്റേറ്റ് സെക്രട്ടറിയും നൽകിയ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ എടുത്ത തീരുമാനപ്രകാരമാണ് മാർ പാപ്പയുടെ പ്രതിനിധിയായ അപ്പസ്തോലിക് ന്യൂൺഷോ ആർച്ചുബിഷപ്പ് ലെയോപോൾ ദോ ജില്ലി കരിയിൽ പിതാവിനെ ഡൽഹിയിലേക്ക് വിളിപ്പി ച്ചതും ഒരാഴ്ചയ്ക്കുശേഷം എറണാകു ളത്ത് അതിമെത്രാസനമന്ദിരത്തിലെത്തി പിതാ വിനെ വീണ്ടും വ്യക്തിപരമായി കണ്ടതും.

തുടർന്നു നമുക്ക് ലഭിച്ചത് എറണാകുളം അതിരൂപത യ്ക്കുവേണ്ടിയുള്ള മേജർ ആർച്ചു ബിഷപ്പിന്റെ വികാരി സ്ഥാനത്തുനിന്നു കരിയി ൽ പിതാവ് നൽകിയ രാജി പരിശുദ്ധ സിംഹാ സനം സ്വീകരിച്ചതായും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തുപിതാവിനെ അതിരൂപത യുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതായും അറിയിച്ചുകൊണ്ടുള്ള കോൺ ഗ്രിഗേഷന്റെ കല്പനയാണ്. കത്തോലിക്കാസഭയുടെ ഭരണസംവിധാന ങ്ങൾ മനസിലാകുന്നവർക്കും കത്തോലിക്കാ സഭയിൽ അച്ചടക്കത്തിനും അനുസരണത്തി നും വിധേയത്വത്തിനും എതിരായി പ്രവർത്തി ക്കുന്നവർ ആരായാലും സഭാനിയമനുസരിച്ച് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചു അറിവു ളളവർക്കും കരിയിൽ പിതാവ് രാജിവയ്ക്കേ ണ്ടിവന്നതിന്റെ കാരണം പ്രത്യേകിച്ച് ആലോ ചിച്ച് കണ്ടുപിടിക്കേണ്ടതില്ല.

പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പയും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയവും സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്തുകൊ ണ്ടും സഭാസിനഡിന്റെ അധികാരത്തെ നിരാക രിച്ചുകൊണ്ടും സമ്മേളനം സംഘടിപ്പിക്കുന്നവ രും പ്രസ്താവനകളിലൂടെ സഭയുടെ അധി കാരത്തെ വെല്ലുവിളിക്കുന്നവരും സഭയിലെ അച്ചടക്കം തകർക്കുന്നവരും ഗുരുതരമായ അച്ചടക്കലംഘനമാണു നടത്തുന്നത്. സഭയുടെ കെട്ടുറപ്പും അച്ചടക്കവും തകർക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങ ൾ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ വർത്തിക്കാൻ സഭാവിശ്വാസികൾ ഈ കാലഘട്ടത്തിൽ പ്രത്യേ കമായി പരിശ്രമിക്കേണ്ടതാണ്.

ഫാ. വിൻസെന്റ് ചെറുവത്തൂർ

മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ

06.08.2022

PRO ,SYROMALABAR MAJOR ARCH ARCHIEPISCOPAL CURIA Mount St. Thomas Kakkanad Kochi