കൊച്ചി. മനുഷ്യജീവന്റെ പ്രാധാന്യവും മാതൃത്വത്തിന്റെ മഹനീ യതയുമാണ് ക്രിസ്മസ് നൽകുന്ന സന്ദേശമെന്ന് ആർച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു.
ഞാൻ തന്നെ വഴിയും സത്യവും ജീവനുമെന്നു അറിയിച്ച ക്രിസ്തുവിന്റെ പിറവി ജീവന്റെ മോഹോത്സവമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരോ കുഞ്ഞും ദൈവത്തിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം ലോകത്തെ അറിയിക്കുന്നു. പ്രൊ ലൈഫ് ക്രിസ്മസ് ന്യൂഇയർ കാർഡുകൾ വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വെച്ചു പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കെസിബിസി പ്രൊ ലൈഫ് പ്രസിഡന്റ്‌ ജോൺസൻ ചൂരേപറമ്പിൽ , ആനിമേറ്റർ സാബു ജോസ്, സെക്രട്ടറി ലിസാ തോമസ്, വരാപ്പുഴ അതിരുപതാ ജനറൽ സെക്രട്ടറി മാർട്ടിൻ ന്യൂനസ്, ജിജോ ജോസ്, ടാബി ജോർജ്, റിന്റോ എന്നിവർ പങ്കെടുത്തു.

ഫോട്ടോ

പ്രൊ ലൈഫ് ക്രിസ്മസ് ന്യൂഇയർ കാർഡുകൾ വരാപ്പുഴ ആർച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ കെസിബിസി പ്രൊ ലൈഫ് പ്രസിഡന്റ്‌ ജോൺസൻ ചൂരേപറമ്പിലൈന് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു.ആനിമേറ്റർ സാബു ജോസ്, സെക്രട്ടറി ലിസാ തോമസ്, വരാപ്പുഴ അതിരുപതാ ജനറൽ സെക്രട്ടറി മാർട്ടിൻ ന്യൂനസ്, ജിജോ ജോസ്, ടാബി ജോർജ്, റിന്റോ എന്നിവർ സമീപം.

നിങ്ങൾ വിട്ടുപോയത്