കൽപറ്റ കണിയാമ്പറ്റ : “കത്തോലിക്കാ വിശ്വാസികൾ എല്ലാവരും പുരോഹിതഗണത്തിൽപ്പെടുന്നവരാണെന്നും ദൈവത്തിനും, മനുഷ്യർക്കും , സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണമെന്നും ” മാനന്തവാടി രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം.
കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവകയുടെ കൃതജ്ഞതാ വർഷ സുവർണ്ണ ജൂബിലി സമാപനം ഉദ്ഘാടനം ചെയ്ത് തിരുനാൾ കുർബ്ബാന അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒമ്പത് ദിവസം നീണ്ടുനിന്ന നവദിന നന്ദിയുൽസവത്തിൻ്റെ ഭാഗമായി നവീകരിച്ച ഇടവക മന്ദിരത്തിൻ്റെ ഉദ്ഘാടനവും സുവർണ്ണ ജൂബിലി സ്മരണികാ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.
ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ , ജനറൽ കൺവീനറും നടത്തിപ്പ് കൈക്കാരനുമായ ബേബി നാപ്പള്ളി,സ്മരണികാ കമ്മിറ്റി കൺവീനർ ജോർജ്ജ് പി.ജോർജ്ജ്, അമ്പലത്തിങ്കൽ ജോസഫ്, ഷിബു കിഴക്കേ പറമ്പിൽ, ജോജോ കുറ്റിയാനിക്കൽ, മത്തായി പൊട്ടയ്ക്കൽ, ബിജു ജോസഫ് അമ്പലത്തിങ്കൽ, ബൈജു പുളിന്തിട്ട, സജി തട്ടത്തുപറമ്പിൽ, ബേബി ആലിലക്കുഴി, അലൻ വാഴപ്പള്ളി, ഫിലോമിന വാഴപ്പള്ളി എന്നിവർ നേതൃത്വം നൽകി.

ജോർജ്ജ് പി. ജോർജ്ജ്,ബേബിനാപ്പള്ളി, ഷിബു കിഴക്കേ പറമ്പിൽ , ജോജോ കുറ്റിയാനിക്കൽ, മാർ ജോസ് പൊരുന്നേടം, മത്തായി പൊട്ടയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ പുത്തേൻ , ജോസഫ് അമ്പലത്തിങ്കൽ

നിങ്ങൾ വിട്ടുപോയത്