
അയർലണ്ട്: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ അയർലണ്ട് ദേശീയ കമ്മിറ്റി ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച വൈകിട്ട് അയർലണ്ട് സമയം നാലിന് ഔദ്യോഗികമായി രൂപീകരിച്ചു.അയർലണ്ടിലെ കത്തോലിക്ക യുവജനങ്ങളുടെ ആത്മീയ,സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിൽ,വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിൽ നിന്ന് ജോലിക്കായും പഠനത്തിനായും എത്തുന്ന യുവജനങ്ങൾക്ക് സഹായഹസ്തമായി പ്രവർത്തിക്കും.കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ എല്ലാ രാജ്യങ്ങളിലുമുള്ള സമുദായ അംഗങ്ങളെ കോർത്തിണക്കിയുള്ള ഗ്ലോബൽ നെറ്റ്‌വർക്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കൗൺസിൽ രൂപീകരണം നടന്നത്.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച്, കൗൺസിലിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.ഗ്ലോബൽ ഡയറക്ടർ റവ ഫാ ഫിലിപ്പ് കവിയിൽ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ,ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിൽ,ഗ്ലോബൽ യൂത്ത് കൗൺസിൽ ജനറൽ കോർഡിനേറ്റർ സിജോ ഇലന്തൂർ,ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി,യൂത്ത് കൗൺസിൽ ഗ്ലോബൽ കോർഡിനേറ്റർമാരായ ലിയോൺ ജോസ് വിതയത്തിൽ, ജസ്റ്റിൻ ജോസ് നടക്കലാൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള പൊതു ചർച്ചക്ക് ശേഷം അയർലണ്ട് യൂത്ത് കൗൺസിൽ ജനറൽ കോർഡിനേറ്റർ ആയി ജോജസ്റ്റ് സി.മാത്യു, ജനറൽ സെക്രട്ടറി ആയി സാൻജോ മുളവരിക്കൽ, ജോയിന്റ് ജനറൽ കോഡിനേറ്റർ ആയി ഡെനിഷ് ദേവസ്യ എന്നിവരെ തിരഞ്ഞെടുത്തു.ഗ്ലോബൽ യൂത്ത് കൗൺസിൽ കോർഡിനേറ്റർമാരായ ഷിജോ ഇടയാടിൽ,അബി മാത്യൂസ്, ജർമ്മൻ ജനറൽ കോഡിനേറ്റർ ജോമേഷ് കൈതമന, ജോർജുകുട്ടി, ഗ്ലോറിയ എന്നിവർ പങ്കെടുത്തു.
