
Blessed is he who comes in the name of the Lord! Hosanna in the highest! (Matthew 21:9) 🛐

യേശു ക്രിസ്തു തന്റെ പീഡാസഹനങ്ങള്‍ക്കും മരണത്തിനും തയ്യാറായി ജറുസലേമിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവിശ്വാസികള്‍ ഓശാന ഞായറായി ആഘോഷിക്കുന്നത്. സഖറിയാ പ്രവാചകന്റെ പ്രവചനങ്ങളില്‍ പ്രതിപാദിക്കുന്നതു പോലെ ‘കഴുതയുടെയും കഴുതക്കുട്ടിയുടെ പുറത്ത്’ യേശു ക്രിസ്തു സമാധാന രാജാവായി ജറുസലേമിലേക്ക് എഴുന്നള്ളിയതിന്റെ ഓർമയാണ് ഓശാന ഞായർ. ഒരു നവയുഗ പ്രവാചകനായോ, സാമൂഹ്യ വിപ്ലവകാരിയായോ അല്ല രാജകീയ പ്രവേശനം നടത്തിയത്, അവിടുന്ന് യഥാര്‍ത്ഥത്തില്‍ ദാസന്‍റെ രൂപമെടുത്ത മനുഷ്യനായാണ് രാജകീയ പ്രവേശനം നടത്തിയത്.

അന്നത്തെ റോമന്‍ ഗവര്‍ണറായിരുന്ന പീലാത്തോസ് തന്റെ ശക്തിയും മഹത്വവും പ്രദര്‍ശിപ്പിച്ചു കൊണ്ട് ആയുധധാരികളായി അനുചരന്മാരാല്‍ പരിസേവിതനായി പ്രൗഢിയോടും സമ്പന്നതയോടും കൂടെയാണ് എഴുന്നള്ളിയിരുന്നത്. എന്നാല്‍ യേശുവാകട്ടെ, എളിമയോടെ ഒരു കഴുതയുടെ പുറത്തു കയറി സമാധനത്തിന്റെ രാജാവായി എഴുന്നള്ളി. സഖറിയാ പ്രവാചകന്റെ പ്രവചനം നിറവേറുന്നതിനു വേണ്ടിയാണ് യേശു കഴുതയുടെ പുറത്ത് എഴുന്നള്ളിയത്. യേശു കഴുതപ്പുറത്തേന്തി വന്നപ്പോൾ ജറുസലേം നിവാസികള്‍ ആര്‍ത്തു വിളിക്കുകയും ഒലിവു ശാഖകള്‍ കൊണ്ട് ഹർഷാരവം മുഴക്കുകയും ചെയ്തു. ഒലിവു ശാഖകള്‍ അനശ്വരതയുടെ പ്രതീകമാണ്. മരണത്തിന്റെ മേല്‍ ആത്മീയ വിജയം നേടുന്നതിന്റെ പ്രതീകമാണ് ഒലിവ് ശാഖകള്‍.

ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ഥം, ‘രക്ഷ അടുത്തിരിക്കുന്നു’ അഥവാ ‘ഇപ്പോള്‍ ഞാന്‍ രക്ഷ നേടും’ എന്നാണ്. ഓശാന മഹോത്സവത്തിന്‍റെ ആഘോഷത്തിന് കയിപ്പും, മധുരവുമുണ്ടെന്നു പറയാം. ജനങ്ങൾ സന്തോഷത്തോടെ വരവേറ്റെങ്കിലും ഉടനെ സംഭവിക്കാനിരിക്കുന്ന പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും വേദന ജെറുസലേം പ്രവേശന സംഭവത്തില്‍ നിഴലിക്കുന്നുണ്ട്. എളിമയുടെ സ്വഭാവമായ ക്രിസ്തുവിനെ നാം ഒരോരുത്തരുടെയും ജീവിതത്തിൽ സ്വീകരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.










“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏




