കാക്കനാട്: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവിനെ മേജർ ആർച്ചുബിഷപ് നിയമിച്ചു. ഇന്നു വൈകുന്നേരം സിനഡുസമ്മേളനത്തിൽവച്ച് അഡ്മിനിസ്ട്രേറ്റർ മേജർ ആർച്ചുബിഷപ്പിന്റെ മുമ്പിൽ വിശ്വാസപ്രഖ്യാപനംനടത്തി ചുമതലയേറ്റു. 

2022 ഒക്ടോബർ 22നു ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ അഭിവന്ദ്യ ജോസഫ് കൊല്ലംപറമ്പിൽ പിതാവ് രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന നിലയിൽ സേവനം ചെയ്തുവരികയായിരുന്നു. ഷംഷാബാദ് രൂപതയിൽ പുതിയ മെത്രാൻ സ്ഥാനം ഏറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് അഡ്മിനിസ്ട്രേറ്റർ ആയിരിക്കും.

നിങ്ങൾ വിട്ടുപോയത്