കൊല്ലം :- അനേകർ ആഹാരം പാഴാക്കുമ്പോൾ ആഡംബര രൂപമായി ആഹാരം മാറുമ്പോൾ അർഹതപ്പെട്ടവനെത്തേടി അവന്റെ അടുക്കലെത്തി ആഹാരം പങ്കുവെക്കുക എന്നുള്ളതാണ് പൊതിച്ചോറ് നൽകുന്നതിന്റെ കാതലായ വശമെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.
ജീവൻ സംരക്ഷണസമിതി ആരംഭിച്ച വി കെയർ പാലിയേറ്റീവിന്റെയും ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പൊതിച്ചോറ് വിതരണത്തിന്റെ പതിനാറാം വാർഷികം തങ്കശ്ശേരി ബിഷപ്സ് ഹൗസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.


വി കെയർ പാലിയേറ്റീവ് ചെയർമാനും ജീവൻ സംരക്ഷണ സമിതി കോർഡിനേറ്ററുമായ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ച യോഗത്തിൽ നാടക സിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജീവൻ സംരക്ഷണ സമിതി വൈസ് ചെയർപേഴ്സൺ ജയിൻ ആൻസിൽ ഫ്രാൻസിസ്,വി കെയർ പാലിയേറ്റീവ് ട്രഷറർ ബെറ്റ്സി എഡിസൺ, സാഹിത്യകാരൻ വി ടി കുരീപ്പുഴ, വി കെയർ കോർഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, വി കെയർ വൈസ് ചെയർമാൻ ഇഗ്നേഷ്യസ് വിക്ടർ എന്നിവർ സംസാരിച്ചു.
യോഗത്തിൽ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയെയും ജോർജ് എഫ് സേവ്യർ വലിയവീടിനെയും ആദരിച്ചു.


ഫോട്ടോ അടിക്കുറിപ്പ്:- ജീവൻ സംരക്ഷണസമിതി ആരംഭിച്ച വി കെയർ പാലിയേറ്റീവിന്റെയും ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പൊതിച്ചോറ് വിതരണത്തിന്റെ
പതിനാറാം വാർഷികം ഉദ്ഘാടനം ചെയ്ത് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി സംസാരിക്കുന്നു.

നിങ്ങൾ വിട്ടുപോയത്