മാനന്തവാടി രൂപതാംഗമായ നമ്മുടെ പ്രീയപ്പെട്ട ബിനു പൈനുങ്കലച്ചൻ നാളെ (2.3.2021) കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴ സ്വദേശിനിയായ ഒരു MBA വിദ്യാർത്ഥിനിക്ക് മിംസ് ഹോസ്പിറ്റലിൽ വച്ച് തന്റെ ഒരു വൃക്ക ദാനം ചെയ്യുകയാണ്.
ധീരമായ ഈ തീരുമാനമെടുത്ത അച്ചനെ നമുക്ക് അഭിനന്ദിക്കാം ഒപ്പം അച്ചന്റെ നല്ല മനസ്സിന് നമുക്ക് ദൈവത്തിന് നന്ദിയർപ്പിക്കാം. ഈ ഓപ്പറേഷൻ മൂലം അച്ചന്റെ ജീവിതത്തിലുണ്ടാക്കുന്ന അസ്വസ്ഥകളെ ദൈവാനുഗ്രഹത്താൽ തരണം ചെയ്യാൻ അച്ചനു സാധിക്കട്ടേയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
രാവിലെ 6.30ന് ആരംഭിക്കുന്ന ഓപ്പറേഷൻ വിജയകരമാകുന്നതിനുവേണ്ടിയും നമുക്ക് പ്രാർഥിക്കാം*.
John Joseph