നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. ദൈവം നമ്മളുടെ നിലവിളക്ക് എല്ലാ സമയത്തും ഉത്തരം നൽകുന്നു. എന്നാൽ ചില വ്യക്തികൾ വർഷങ്ങളായി പ്രാർത്ഥിച്ചിട്ട് ചില കാര്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന് പരാതി ഉണ്ടാകും. നാം മനസിലാക്കേണ്ടത് കർത്താവിന്റെ കരത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില എന്നുള്ളതാണ്. എന്നാൽ മാറ്റം വരുത്തേണ്ടത് നമ്മുടെ ഉള്ളിലാണ്. ദൈവഹിതപ്രകാരമല്ലാതെ ജീവിച്ചിട്ട് ദൈവത്തിന്റെ കരം വരുന്നില്ല എന്ന് പറഞ്ഞിട്ട് യാതൊരു അർത്ഥം ഇല്ല. നാം ചിന്തിക്കേണ്ടത് നാം ഒരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന്റെ കരം ഇറങ്ങാൻ തടസമായി നിൽക്കുന്ന എന്തെങ്കിലും മേഖലകളുണ്ടോ എന്നാണ്.
ഓരോരുത്തരുടെയും പ്രാർത്ഥന കേൾക്കണമെങ്കിൽ 2 ദിനവൃത്താന്തം 7 : 14 ൽ പറയുന്നതുപോലെ നാം പ്രവർത്തിക്കണം. എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്‌താല്‍, ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്‌ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്‌ട മാക്കുകയും ചെയ്യും. ഒന്നാമതായി പറയുന്നത്, യേശുവിന്റെ നാമം പേറുന്ന നാം ഓരോരുത്തരും, യേശുവിനെ പൂർണ്ണഹൃദയത്തോടെയും, പൂർണ്ണ ആൽമാവോടും കൂടെ ദൈവത്തെ അന്വേഷിക്കണം. നാം ഒരു ഞായറാഴ്ച ക്രിസ്ത്യാനിയാകാതെ ഏതു സമയത്തും കർത്താവിനെ അന്വേഷിക്കുന്നവരാകണം.
നാം നമ്മളെ തന്നെ എളിമപ്പെടുത്തണം. യാക്കോബ് 4 : 6 ൽ പറയുന്നു, ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു. അഹങ്കാരം നമ്മളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ദൈവം നമ്മളുടെ വ്യക്തി ജീവിത സാഹചര്യങ്ങളിലൂടെ എതിർക്കും. ഉദാഹരണമായി പറഞ്ഞാൽ എതിർപ്പ് ഉണ്ടാകുന്നത്, ഭാര്യ/ഭർത്താവിൽ നിന്ന്, മക്കളിൽ നിന്ന്, സമൂഹത്തിൽ നിന്ന്, എന്നിങ്ങളെ പല ജീവിത സാഹചര്യങ്ങളിലൂടെ ദൈവം അഹങ്കാരികളെ എതിർക്കും. ആയതിനാൽ നാം എളിമ ഉള്ളവരായിരിക്കുക. ദുർമാർഗങ്ങളിൽ അകന്ന് നിൽക്കുകയും, വിശുദ്ധകരമായ ജീവിതം നയിക്കുകയും, ദൈവത്തിനു പ്രീതികരമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുക. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.