വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ നിൽക്കുന്ന ക്രിസ്ത്യൻ യുവാക്കൻമാരേക്കാൾ പതിൻമടങ്ങ് വേദന അവരുടെ അപ്പനമ്മമാർ അനുഭവിക്കുന്നു.പല കുടുംബങ്ങളും മുന്നോട്ട് എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിൽ നീറുന്നു..

സഭയുടെ ഭാഗത്ത് നിന്ന് വല്ലപ്പോഴും ഒരു മൂവ്മെന്റ് ഉണ്ടാകും… ഇത്തരം മൂവ് മെൻറുകളിൽ കല്യാണം നടക്കാൻ വലിയ ബുദ്ധിമുട്ടില്ലാത്ത 30 നും 33 നും ഇടയിൽ പ്രായമുള്ള കുറച്ച് പേർക്ക് കല്യണം നടത്തിക്കൊടുത്തിട്ട് അതിന്റെ പരസ്യം കൊടുത്ത് അവസാനിക്കാറാണ് പതിവ്..

35ന് മുകളിൽ പ്രായമുള്ള മൂന്ന് ലക്ഷത്തോളം യുവാക്കന്മാരിൽ ഒരാൾക്കെങ്കിലും ജീവിത പങ്കാളിയെ ഉണ്ടാക്കി കൊടുക്കാൻ ഇത്തരം മൂവ്മെൻറുകൾക്കു കഴിയുന്നുണ്ടോ എന്നത് സംശയമാണ്…

വിവാഹം നടക്കാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാൻ ഇറങ്ങുമ്പോൾ പ്രായം കൂടിയവരിൽ നിന്ന് താഴോട്ട് തുടങ്ങണം.. കാരണം പ്രായം കുറഞ്ഞവർക്ക് അല്ലാതെ തന്നെ ഒരു പാട് അവസരങ്ങൾ ബാക്കി നിൽക്കുന്നുണ്ട്..

പണ്ട് കാലത്ത് പത്ത് വയസ് വ്യത്യാസത്തിൽ കല്യാണം കഴിച്ചവർ പോലും ഒരു കുഴപ്പവുമില്ലാതെ നല്ല രീതിയിൽ കുടുംബ ജീവിതം നയിച്ചിട്ടുണ്ട് എന്ന് പെൺകുട്ടികളെ ബോധ്യപ്പെടുത്തി പ്രായം കൂടിയവർക്ക് പറ്റിയ ജീവിത പങ്കാളികളെ കണ്ടെത്തിക്കൊടുക്കാൻ സഭാ സംഘടനകൾ മുന്നോട്ട് വരണം..

പെൺകുട്ടികൾ ഒരു കാര്യം മനസിലാക്കുക.. വിവാഹം നടക്കാൻ ബുദ്ധിമുട്ടി നിൽക്കുന്ന ഒരു വ്യക്തിയെ വിവാഹം കഴിച്ചാൽ സ്നേഹത്തിന്റെ കാര്യത്തിൽ ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല..കാരണം നിങ്ങൾക്ക് അവരുടെ മനസിൽ രാജകുമാരിയുടെ സ്ഥാനം തന്നെ ലഭിക്കും..

അവിവാഹിതരായ ക്രിസ്ത്യൻ യുവാക്കൻമാർക്ക് ജീവിത പങ്കാളിയെ കണ്ടെത്തിക്കൊടുക്കുക എന്നത് ഒരു മിഷൻ പ്രവർത്തനം ആയി സഭ ഏറ്റെടുക്കണം.കാരണം കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നം മാത്രമല്ല സഭയുടെ വളർച്ചയുടെ പ്രശ്നം കൂടിയാണ് വിവാഹപ്രായം കഴിഞ്ഞ അവിവാഹിതരുടെ എണ്ണം വർദ്ധിക്കുന്ന സാമൂഹിക പ്രശ്നം..

ബ്രദർ തോമസ് കുര്യൻ

നിങ്ങൾ വിട്ടുപോയത്