Agree with God, and be at peace; thereby good will come to you. (Job 22:21 )

ദൈവുമായി രമ്യതയിൽ കഴിയുമ്പോൾ ഭൗതിക ജീവിതത്തിൽ സമാധാനം ലഭിക്കുകയും, നന്മ പ്രാപിക്കുകയും ആൽമിയ വളർച്ച ഉണ്ടാകുകയും, നേരായ മാർഗത്തിൽ നടക്കുവാനും അതിലുപരിയായി നിത്യജീവൻ പ്രാപിക്കാൻ സാധിക്കും . സാമൂഹിക ജീവിതത്തിൽ ഒരു വ്യക്തിയുമായി രമ്യതയിലാകണമെങ്കിൽ ആദ്യം തന്നെ ആ വ്യക്തിയുമായി പരസ്പരം സ്നേഹം ഉണ്ടായിരിക്കണം അദ്ദേഹം പറയുന്ന കാര്യങ്ങൾ കേൾക്കാൻ മനസ്സ് ഉണ്ടായിരിക്കണം, പരസ്പരം മനസ്സിലാക്കാൻ സാധിക്കണം പരസ്പരം സംസാരിക്കുകയും സമയം ചെലവിടുകയും ചെയ്യണം എങ്കിൽ മാത്രമേ ഒരു വ്യക്തിയുമായി സ്നേഹത്തിലും രമ്യതയിലും നമുക്ക് പോകാൻ പറ്റുകയുള്ളൂ.

കർത്താവുമായി നാം രമ്യതയിൽ പോകണമെങ്കിൽ ആദ്യം തന്നെ കർത്താവിനെ അനുസരിക്കുകയും ദൈവഹിത പ്രകാരം ജീവിക്കുകയും ചെയ്യണം. കർത്താവുമായി നാം സമയം ചെലവിടേണ്ടത് പ്രാർത്ഥനയിലൂടെ ആണ്. നാം ഓരോരുത്തരുടെയും പ്രാർത്ഥന കാര്യസാധ്യത്തിനു വേണ്ടി ഉള്ള പ്രാർത്ഥനയാൽ പോരാ വേണ്ടത്രസമയം ചെലവഴിച്ചുള്ള ദൈവത്തോട് ഉള്ള സംഭാഷണം ആയി മാറണം പ്രാർത്ഥന. നാം ഒരോരുത്തരും നമ്മൾക്ക് പറയാനുള്ള കാര്യങ്ങൾ മാത്രം ദൈവത്തോട് പറഞ്ഞാൽ പോരാ, ദൈവത്തിൻറെ മറുപടിയും കേൾക്കാൻ നാം സന്നദ്ധനായിരിക്കണം.

ദൈവത്തിൻറെ മറുപടി കേൾക്കാൻ വേണ്ടി വളരെ നാൾ കാത്തിരിക്കേണ്ടി വരാം. നമ്മുടെ ദൈവം പലരീതിയിൽ നമ്മളോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാൽ നാം പലപ്പോഴും തിരക്കിലാണ്. ദൈവം വചനത്തിലൂടെ പറയുന്ന കാര്യങ്ങൾ കേൾക്കുവാനും അതോടൊപ്പം അനുസരിക്കാൻ സന്മനസ്സുള്ളവർ ആയിരിക്കണം തിരുവചനത്തിലൂടെ ദൈവം നമ്മളോട് സംസാരിക്കുന്നു. പലപ്പോഴും നാം ദൈവത്തിൻറെ വചനം വായിക്കുന്നു എന്നാൽ പലപ്പോഴും ജീവിതത്തിൽ പ്രാവർത്തികമാക്കാറില്ല. നാം ഓരോരുത്തർക്കും നിത്യ ജീവിതത്തിൽ വചനം അനുസരിക്കുന്നവരാകണം.
നീതിമാനായ വ്യക്തിക്ക് ഒരിക്കലും ദുഷ്ടനുമായി രമ്യതയിൽ പോകുവാനോ അഥവാ സ്നേഹബന്ധത്തിൽ മുന്നോട്ട് ബന്ധം കൊണ്ടുപോകാനോ സാധിക്കുകയില്ല. ഒന്നുകിൽ നീതിമാൻ ദുഷ്ടൻ ആയി മാറണം അല്ലെങ്കിൽ ദുഷ്ടൻ നീതിമാനായി മാറണം എങ്കിൽ മാത്രമേ അവർ തമ്മിലുള്ള ബന്ധം സുഗമമായി മുന്നോട്ട് പോവുകയുള്ളൂ. അതുപോലെ ദൈവം വിശുദ്ധനായത് കൊണ്ട് അതുപോലെ നാം ഒരോരുത്തരും വിശുദ്ധമായ ജീവിതം നയിക്കണം. നാം ഒരോരുത്തരും ദൈവത്തിന്റെ വചനം അനുസരിച്ച് ദൈവഹിതത്തിന് അനുരൂപരായി ജീവിച്ചെങ്കിൽ മാത്രമേ ദൈവത്തിന്റെ വിശുദ്ധിയിൽ
ജീവിക്കുവാൻ സാധിക്കുകയുള്ളു. എങ്കിൽ മാത്രമേ ദൈവവുമായി രമ്യതയിൽ ജീവിക്കുവാൻ സാധിക്കുകയുള്ളു. നാം ഒരോരുത്തർക്കും ദൈവുമായി രമ്യതയിൽ ജീവിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ







