കർത്താവ് നമ്മളിൽ സന്തോഷിക്കുന്നത് മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നത് പോലെയാണ്. മണവാളൻ വിവാഹം കഴിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് വളരെ ഏറെ പ്രതീക്ഷകൾ ഉണ്ട്. കുടുംബ ജീവിതം, തലമുറകൾ, ഭാവി എന്നിങ്ങനെ ഉള്ള പല കാര്യങ്ങളും മണവാളൻ സ്വപ്നം കാണുന്നത് മണവാട്ടിയിലൂടെ ആണ്. അതായത് മണവാളന് താങ്ങായി നിൽക്കുന്ന ഒരാൾ. അതുപോലെ ഭൂമിയിലെ ദൈവിക പ്രവർത്തിക്കായി നാം ഓരോരുത്തരെയും കുറിച്ച് കർത്താവ് സ്വപ്നം കാണുകയും നമ്മളിൽ സന്തോഷിക്കുകയും ചെയ്യുന്നു.

മണവാളനെ പൂർണ്ണമായും അനുസരിക്കുന്ന മണവാട്ടിയിൽ മണവാളനും സന്തോഷിക്കുന്നു അതുപോലെ ദൈവത്തെ അനുസരിക്കുന്ന ദൈവമക്കളായ നാം ഓരോരുത്തരിലും കർത്താവും സന്തോഷിക്കുന്നു. മണവാളനും മണവാട്ടിയും എന്നുപറയുന്നത് രണ്ട് ശരീരം ആണെങ്കിലും ഒരു ഹൃദയത്താൽ ജീവിക്കുന്നവരാണ് . ഒരു അൽമാവിൽ ജീവിക്കുന്ന അവരുടെ ചിന്തകളും ലക്ഷ്യങ്ങളും എല്ലാം ഒരുപോലെയാണ്. മണവാട്ടി മണവാലെന്റ ഹൃദയത്തിൽ വസിക്കുന്നപോലെ ക്രിസ്തു നമ്മുടെ ഉള്ളിൽ വസിക്കണം. എങ്കിൽ മാത്രമേ ദൈവത്തിന്റ ഹിതവും സന്തോഷവും സാമാധാനവും നമ്മിൽ വെളിപ്പെടുകയുള്ളു. മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്ന ഒരു കാര്യമാണ് മണവാട്ടി തൻറെ മക്കൾക്ക് ജന്മം കൊടുക്കുന്നത് അതുപോലെ കർത്താവും നമ്മിൽ നിന്നു ആഗ്രഹിക്കുന്ന കാര്യം ആണ് വചനം മറ്റുള്ളവർക്കു പകർന്നു നൽകി ദൈവരാജ്യത്തിനു വേണ്ടി മറ്റുള്ളവരെ നേടുന്നത്.

മണവാളനും മണവാട്ടിയും പരസ്പരം മനസ്സിലാക്കിയാൽ മാത്രമേ അവർ തമ്മിൽ ഉള്ള സ്നേഹത്തിൻറെ ആഴം മനസ്സിലാക്കുകയുള്ളു. നാം പലപ്പോഴും പറയാറുണ്ട്, വചനം വായിക്കുമ്പോൾ മനസിലാകുന്നില്ല എന്ന്. വചനം വായിക്കുന്നതിന് മുൻപ് ഗ്രന്ഥകർത്താവായ യേശുവുമായി സ്നേഹ ബന്ധത്തിൽ ആകണം. എങ്കിൽ മാത്രമേ കർത്താവിൻറെ സ്നേഹത്തെ നാം ഓരോരുത്തർക്കും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. നാം ഓരോരുത്തർക്കും കർത്താവിൻറെ ആഗ്രഹപ്രകാരം ജീവിച്ച് കർത്താവിനെ സന്തോഷിപ്പിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്