ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ നാം കൊടുക്കുന്ന സമയത്തിന്‍റെ പേരാണ് വിശ്വാസം. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ലഞ്ജിക്കേണ്ടി വരുകയില്ല എന്നതിന്റെ ഉദാഹരണമാണ് മോശയും ഇസ്രായേല്‍ ജനവും ഫറവോയുടെ നാട്ടില്‍നിന്ന് രക്ഷപ്പെടുന്ന രംഗം (പുറ. 14). എടുക്കാവുന്നതെല്ലാം കൈക്കലാക്കി ജീവന്‍ വാരിപ്പിടിച്ച് നാടുവിടുന്ന ഒരു കൂട്ടം മനുഷ്യര്‍. അവരുടെ ഓട്ടം എത്തിപ്പെട്ടത് ചെങ്കടലിനു മുന്നിലാണ്. പിന്നാലെ ഇരച്ചുവരുന്ന ഫറവോയുടെ സൈന്യം. ചെകുത്താനും കടലിനും മദ്ധ്യേ നിന്ന ആ നിര്‍ണ്ണായക നിമിഷങ്ങളില്‍ മോശയ്ക്കും ജനത്തിനും മാനുഷികയുക്തി അംഗീകരിക്കുന്ന രണ്ടു സാധ്യതകള്‍ ഉണ്ടായിരുന്നു. ഒന്നാമത്തേത്, വാളുകൊണ്ട് മരിക്കേണ്ട, വെള്ളം കുടിച്ച് മരിക്കാം എന്ന് കൂട്ടത്തോടെ തീരുമാനിച്ച് കടലിലേക്ക് ചാടുക. രണ്ടാമത്തേത്, ഫറവോയുടെ സൈന്യത്തിന്റെ മുൻപിൽ കീഴടങ്ങുക എന്നതാണ്.

ഈജിപ്ത് വിട്ടുപോന്ന ഇസ്രായേല്ക്കാരില്‍ എല്ലാവരും എപ്പോഴും ദൈവത്തിന് സമയം നല്കാന്‍ തക്കവിധമുള്ള വിശ്വാസികളായിരുന്നില്ല എന്നത് സത്യം. എങ്കിലും ഈ രണ്ടു സാധ്യതകളും പരീക്ഷിക്കാതെ ദൈവത്തിന്‍റെ മുന്നില്‍ വെറുംകൈയോടെ നിന്ന സമയത്താണ് കര്‍ത്താവ് ഇടപെടുന്നത്. കൈയിലുള്ള വടി നീട്ടി ചെങ്കടലിനോട് കല്പ്പിക്കാന്‍ കര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാൽ അവിടെ നാം കാണുന്നത് ചെങ്കടലിന്റെ മദ്ധ്യ ഇസ്രായേൽ ജനത്തിന് വഴിതുറക്കുന്ന കർത്താവിനെ ആണ്. നാം ഓരോരുത്തരുടെയും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പ്രതിസന്ധിയെ നോക്കാതെ കർത്താവിൻറെ മുഖത്തേക്ക് നോക്കുക. അവിടുന്ന് അത്ഭുതം ചെയ്യും.

ഏകരക്ഷകനായ യേശുക്രിസ്തുവിലും, നമ്മുടെ രക്ഷയ്ക്കായി അവിടുത്തെ അയച്ചവനിലും വിശ്വസിക്കുക നിത്യരക്ഷാപ്രാപ്തിക്ക് ആവശ്യമാണ്‌. കാരണം, ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും, അവിടുത്തെ മക്കളുടെ സംസര്‍ഗത്തിലേക്ക് വരുന്നതിനും വിശ്വാസംകൂടാതെ മനുഷ്യര്‍ക്കു സാധ്യമല്ല; വിശ്വാസംകൂടാതെ ആരും നീതീകരണം നേടിയിട്ടില്ല. അവസാനംവരെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാത്ത ആരും നിത്യരക്ഷ പ്രാപിക്കുകയുമില്ല. ദൈവം മനുഷ്യനു നല്‍കുന്ന സൗജന്യമായ ഒരു ദാനമാണ് വിശ്വാസം. നാം ഓരോരുത്തർക്കും പൂർണ്ണഹൃദയത്തോടെ ദൈവത്തിൽ വിശ്വസിക്കാം

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്