വിജയകരമായ ക്രിസ്തീയ ജീവിതം’ ഓരോ ക്രിസ്ത്യാനിയുടെയും ജന്മാവകാശമാണ്. വിജയകരമായ ക്രിസ്തീയ ജീവിതം ഒരു ജയാളിയുടെ ജീവിതമാണ്. ബോധപൂര്‍വമായ എല്ലാ പാപത്തിന്മേലും ജയമുള്ള ജീവിതമാണത് എന്നാല്‍ അങ്ങനെയൊരു ജീവിതം സാധ്യമാണെന്നു ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരില്‍ തന്നെ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. പാപത്താല്‍ നിരന്തരം തോല്പിക്കപ്പെടുന്ന ഒരു ജീവിതം; വീണും എഴുന്നേറ്റും വീണ്ടും വീണും എഴുന്നേറ്റും അങ്ങനെയൊരു ജീവിതം മാത്രമേ ഈ ഭൂമിയില്‍ സാധ്യമാകുകയുള്ളുവെന്നാണു വിശ്വാസികളില്‍ ഏറെപ്പേരും കരുതുന്നത്. എന്നാൽ പരിശുദ്ധാൽമാവിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ വന്നു കഴിയുമ്പോൾ ഏത് പാപത്തിൽ മേലും ജയിക്കാനുള്ള ദൈവ ക്യ പ നമ്മൾക്ക് ജയിക്കും.
കായികാ അഭ്യാസങ്ങളിൽ നിയമാവലികൾ ഉണ്ട്, അതിനനുസരിച്ച് കായിക അഭ്യാസങ്ങളിൽ പങ്കെടുത്താൽ മാത്രമേ നാം വിജയം കൈവരികയുള്ളു. ക്രിസ്തീയ ജീവിതത്തിൽ ദൈവം തന്നിരിക്കുന്ന നിയമാവലിയായ തിരുവചനത്തിന് അനുസരിച്ച് ജീവിച്ചാൽ മാത്രമേ നമുക്കും സ്വർഗ്ഗീയ നിത്യത എന്ന കിരീടം ലഭിക്കുകയുള്ളു. നാം ഓരോരുത്തരും ഭൂമിയിൽ ലക്ഷ്യം വയ്ക്കേണ്ടത്, ഭൂമിയിലെ നന്മകളല്ല, സ്വർഗ്ഗീയ നിത്യത ആയിരിക്കണം ലക്ഷ്യം വയ്ക്കേണ്ടത്. സ്വർഗ്ഗീയ നിത്യതയെ നാം ലക്ഷ്യം വയ്ക്കുമ്പോൾ, ഭൂമിയിലെ നന്മകളും നാം ഓരോരുത്തരുടെയും ജീവിതത്തിൽ വന്നുചേരും.
എന്തിനുവേണ്ടിയാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നത്? നമ്മുടെ ഈ ഭൂമിയിലെ ജീവിതം കൂടുതല്‍ സമ്പൽസമൃദ്ധമാകുവാന്‍ വേണ്ടി മാത്രമാണോ? ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ് (1 കൊറി 15:19) നാം ഒരോരുത്തരുടെയും നിത്യതയെ തടയുന്ന സാത്താനിക പരീക്ഷണങ്ങളിൽനിന്നും, ജഡത്തിന്റെ മോഹങ്ങളിൽ നിന്നും അകന്നു നിൽക്കാം. നാം ഓരോരുത്തർക്കും കർത്താവിൻറെ ദിനത്തിന് വേണ്ടി പൂർണ്ണഹൃദയത്തോടെ ഒരുങ്ങുകയും, സ്വർഗ്ഗീയ നിത്യത എന്ന കിരീടം പ്രാപിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.