You may prosper in all that you do and wherever you turn
(1 Kings 2:3) ✝️
വിജയം നല്കുന്നവനാണ് നമ്മുടെ കർത്താവ്. പാപത്തിന്റെമേലും ശാപത്തിന്റെമേലും, ഭയത്തിന്റെ മേലും, രോഗത്തിൻറെമേലും സകലവിധ വ്യാധികളുടെ മേലും കർത്താവ് വിജയം നൽകുന്നു. യേശു ക്രിസ്തുവിനാൽ നാം വിജയം വരിക്കണമെങ്കിൽ നാമോരോരുത്തരും യേശുവിനെ സ്വന്തം രക്ഷിതാവും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കണം. നാം ഓരോരുത്തരുടെയും ഹൃദയത്തെ അറിയുന്നവനാണ് നമ്മുടെ കർത്താവ്. യേശുവിന്റെ ജീവിതകാലത്ത് ആദ്യം യേശു വിജയം വരിച്ചത് പാപത്തിന്റെ മേലായിരുന്നു. പിന്നീട് യേശു വിജയം മരിച്ചത് തിന്മയുടെ പ്രതിരൂപമായ സാത്താൻറെ മേലായിരുന്നു ഒടുവിലായി മരണത്തിൻറെ മേലും യേശു വിജയം വരിച്ചു.
ഓരോ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മത്സരങ്ങൾക്ക് അതിൻറെതായ നിയമവശങ്ങൾ ഉണ്ട്. മൽസരങ്ങളിലെ നിയമവശങ്ങൾ അനുസരിച്ചാൽ മാത്രമേ നാം മത്സരങ്ങളിൽ വിജയിക്കുകയുള്ളൂ. കർത്താവു നാം ഓരോരുത്തർക്കും വിജയം നൽകണമെങ്കിൽ കർത്താവു നൽകുന്ന നിയമമായ തിരുവചനം നാം അനുസരിക്കുകയും, ധ്യാനിക്കുകയും ചെയ്യണം. കാരണം ദൈവം മനുഷ്യനോട് സംസാരിക്കുന്നത് തിരുവചനത്തിലൂടെ ആണ്. ലോകത്തിലെ വിജയങ്ങളെ കുറിച്ച് പ്രചോദനം നൽകുന്ന ഏറ്റവും വലിയ ഗ്രന്ഥമാണ് ദൈവത്തിൻറെ വചനം. ദൈവത്തിൻറെ വചനം വിജയത്തെ പരിശീലിപ്പിക്കുകയും ദൈവത്താൽ വിജയിച്ചവരെ പറ്റി പ്രതിപാദിക്കുകയും ചെയ്യുന്നു.
കായിക മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ വിജയം മരിക്കണമെങ്കിൽ നാം ഓരോരുത്തർക്കും ശക്തി വേണം. അതുപോലെ ജീവിതത്തിൽ എല്ലാ പ്രവർത്തികളും വിജയം വരിക്കണമെങ്കിൽ പരിശുദ്ധാവിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം. മൽസരത്തിൽ പങ്കെടുക്കാൻ മൽസരാർത്ഥി ശക്തി വർദ്ധിപ്പിക്കുന്നത് വ്യായമത്തിൽ കൂടിയും, സമിക്യത ആഹാരത്തിൽ കൂടിയുമാണ്. അതുപോലെ നാം ദൈവത്തിന്റെ ശക്തിയായ പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ വിശുദ്ധമായ ജീവിതം നയിക്കുകയും, വചന പ്രകാരം ജീവിക്കുകയും വേണം. ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് പരിശുദ്ധാത്മാവിന്റെ ശക്തി. ദൈവത്തിന്റെ ശക്തിയാൽ ജീവിതത്തിലെ എല്ലാ പ്രവർത്തികളും വിജയിക്കട്ടെ