1957 ഫെബ്രുവരി 14 ന് കൂനന്മാവ് ഇടവക ചിങ്ങന്തറ ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ച ചിങ്ങ ന്തറ അച്ചൻ 1985 ഡിസംബർ 16 ന് ആർച്ച്ബിഷപ്പ് ജോസഫ് കേളന്തറയുടെ കൈവയ്പ് ശുശ്രൂഷയിലൂടെ ക്രിസ്തുവിന്റെ നിത്യ പുരോഹിതനായി അജപാലന ശുശ്രൂഷാ ജീവിതത്തിന് ആരംഭം കുറിച്ചു.

കോട്ടുവള്ളി, വെറ്റിലപ്പാറ, വാടേൽ, കുരിശിങ്കൽ, പനങ്ങാട്, പൊന്നാരിമംഗലം, കോതാട്, എന്നീ ഇടവകകളിൽ സേവനം ചെയ്തു. വരാപ്പുഴ അതിരൂപതയുടെ മൈനർ സെമിനാരി റെക്ടർ ആയും അതിരൂപത എഡ്യുക്കേഷൻ കോർപ്പറേറ്റ് ഏജൻസി സെക്രട്ടറിയായും, അട്ടിപ്പേറ്റി നഗറിന്റെ അഡ്മിനിസ്ട്രേറ്റർ ആയും സേവനം ചെയ്തു. അലക്സ് അച്ചൻ തന്റെ 2013 മുതൽ – 2020 വരെയുള്ള കാലഘട്ടം സംഗീത പഠനത്തിനു വേണ്ടി സമയം ചെലവഴിച്ചു എന്നത് അദ്ദേഹം സംഗീതത്തെ സ്നേഹിച്ചിരുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്.

2020 മുതൽ ആവിലാ ഭവനിൽ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച അച്ചൻ തന്റെ സംഗീത ഉപാസന തുടർന്നുകൊണ്ടിരിക്കേ ശാരീരീക അസ്വസ്ഥതകളിലൂടെ കടന്നുപോകുകയായിരുന്നു. ഇന്ന് നവംബർ 4 ന് രാവിലെ ഹൃദയാഘാതം വരുകയും ലൂർദ്ദ് ഹോസ്പ്പിറ്റലിലേക്ക് കൊണ്ടുപോകവേ നിത്യതയിലേക്ക് യാത്രയായി .

ബഹുമാനപ്പെട്ട അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം🙏

നിങ്ങൾ വിട്ടുപോയത്