ആരാണെന്നു അന്വേഷിച്ചറിയാൻ ശ്രമിച്ചില്ല. പരസ്യമായി വ്യക്തികളെ പേരെടുത്തു പറഞ്ഞു നേരിടാൻ ഇഷ്ടമുള്ള ആളല്ല ഞാൻ. സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന പ്രതികരണങ്ങളെ പ്രതിരോധിക്കാൻ മുൻപിൽ നിൽക്കാൻ ഇഷ്ടമുള്ള ഒരാളുമാണ്. അങ്ങനെയിരിക്കെ സഭയ്ക്കുള്ളിൽ നിന്നു ഒരാൾ അഥവാ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ പറയാൻ സഭാ വേദികൾ ഉണ്ടെന്നിരിക്കെ ശത്രുക്കളുടെ ജോലി ചെയ്താൽ ചോദിക്കാതെ പോകുന്നത് ശരിയല്ല എന്നെനിക്കു തോന്നി.

ഒരു രൂപതയുടെ അംഗീകാരത്തോടെ ഒരു തീർത്ഥാടന കേന്ദ്രം എന്ന നിലയിൽ പ്രവർത്തിക്കുന്ന ആധ്യാത്മിക കേന്ദ്രത്തെ മാത്രം പേരെടുത്തു പറഞ്ഞു വിമർശിക്കുവാൻ അങ്ങേക്കുള്ള ചേതോവികാരം എന്താണ് ?

കത്തോലിക്കാ സഭയിൽ വൈദീകരോ കന്യാസ്ത്രീകളോ ഒരിക്കലും തെറ്റ് ചെയ്യുകയില്ലെന്നോ, കച്ചവട താത്പര്യത്തോടെ പ്രവർത്തിക്കുകയില്ലെന്നോ ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ ഞാൻ ശ്രമിച്ചാൽ കണ്ണുതുറന്നിരിക്കുന്ന വിശ്വാസികളുടെ മുന്നിൽ ഞാൻ അപഹാസ്യനാകുമെന്നും എനിക്ക് ധാർമികത നഷ്ടമാകുമെന്നും എനിക്കറിയാം. അതുകൊണ്ടു തന്നെ തെറ്റുപറ്റാത്ത അനേകം അനേകം വൈദീകരെയും സന്യസ്തരെയും ഓര്മിക്കുന്നതിൽ നിന്നു ചുരുക്കം ചിലരുടെ വീഴ്ചകൾ നമ്മെ പിന്തിരിപ്പിക്കരുത് എന്നതാണ് എന്നെപ്പോലുള്ള സഭാ മക്കൾ എപ്പോഴും പറയുക.

മഠം ചാടിപ്പോകുന്ന കന്യകമാർക്കു പരവതാനി ഒരുക്കുന്ന മാധ്യമങ്ങളും അവരിൽ പ്രകടമായ വീഴ്ചകൾ കണ്ണടച്ച് വിസ്മരിച്ചു അവരെ ആഘോഷിക്കുന്ന കപട സഭാ സ്നേഹികളുമുള്ള ലോകത്തു ആരുടെ കയ്യടി വാങ്ങാനാണ് അങ്ങ് കൃപാസനത്തെ ആക്ഷേപിക്കാൻ ശ്രമിച്ചത് എന്നത് എന്നെ ആശങ്കപ്പെടുത്തുന്നു.

അങ്ങയുടെ വാക്കുകൾ സംശയത്തിന്റെ മുനയിൽ നിർത്തുവാൻ എന്നെ പ്രേരിപ്പിച്ച ഒരു കാര്യം മാത്രമേ ഞാൻ പങ്കുവക്കുന്നുള്ളൂ. സഭയിൽ ഉപവിക്കു വിരുദ്ധമായി കച്ചവട താത്പര്യത്തോടെ എന്ന് സഭയെ സ്നേഹിക്കുന്ന വിശ്വാസികളിലും ആശങ്കയുളവാക്കുന്ന എത്രയോ സ്വകാര്യ സംരംഭങ്ങൾ ഉണ്ട് ?

ഇതിനെയൊന്നും വിമർശിക്കാൻ അങ്ങയുടെ നാവു പൊങ്ങാതെ മനുഷ്യർക്ക് സമാശ്വാസവും മാനസാന്തരവും ഉണ്ടാക്കാൻ അക്ഷീണം പരിശ്രമിക്കുന്ന ദൈവം കൂടെ നിൽക്കുന്ന ഒരു സ്ഥാപനത്തെ വിമർശിക്കാനുള്ള ചേതോ വികാരം എന്താണ് ? അങ്ങനെയുള്ളവരെയും വീഡിയോയിലൂടെ വിമര്ശിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. അങ്ങൊരു താരമാണ്. പക്ഷെ ഞാൻ കണ്ടില്ല.

അങ്ങ് ഇരിക്കുന്ന പള്ളികളിൽ ഒരു പെരുന്നാൾ പോലും നടത്താത്ത ഒരു കെട്ടിടം പണിയും ചെയ്യാത്ത ഒരു പിരിവും നടത്താത്ത അത്ഭുത വൈദീകൻ ആയിരിക്കാം അങ്ങ്. ആണോ അല്ലയോ എന്ന് പറയേണ്ടത് അങ്ങ് തന്നെ.(അതിലൊന്നും ഞാൻ ഒരു തെറ്റും കാണണുന്നില്ല. അങ്ങയുടെ അളവുകോലുവച്ചു നോക്കിയാൽ അതും തെറ്റാണല്ലോ ?)

എങ്കിലും ഞാൻ തൊട്ടുമുൻപ് പറഞ്ഞത് പോലുള്ള സഭയുടെ ഉപവിയേക്കെടുത്തുന്ന സ്ഥാപനങ്ങളെക്കൂടെ വിമർശിക്കാൻ ധൈര്യം കാണിക്കണം. അങ്ങനെ ചെയ്‌താൽ അങ്ങെവിടെയാണ് ഇരിക്കുന്നതെന്നു അങ്ങേക്ക് പോലും അറിയാത്ത അവസ്ഥ വരും എന്ന് ഞങ്ങൾക്കും അറിയാം. ഉപവിയേ ദൂരെക്കളഞ്ഞവർക്കു അങ്ങ് ഒരു വിഷയമാകില്ല.

ഇവിടെയാകട്ടെ അങ്ങയോടു ക്ഷമിക്കാൻ സാധ്യതയുള്ള ഒരു വൈദീകന്റെ മെക്കിട്ടു കേറാൻ ശ്രമിക്കുന്നു. ആ സഹോദര സ്നേഹം കണ്ടുകൊണ്ടു നില്ക്കാൻ വയ്യാത്തതുകൊണ്ടു കരണത്തടിച്ചു പടയാളിയോട് എന്തുകൊണ്ട് എന്ന് ചോദിച്ച യേശുവിനെയോർത്തുകൊണ്ടു ഞാനും ചോദിക്കുന്നു. അവിടെയൊന്നും ചോദിക്കാതെ ഇവിടെ മാത്രം എന്തുകൊണ്ട് ?

ഇങ്ങനെയുള്ള വൈദീകരോട് എന്തെങ്കിലും ഉണ്ടെങ്കിൽപ്പോലും പറയേണ്ടിടത്തു മാത്രം പറയാൻ സഭാധികാരികൾ ശ്രദ്ധിക്കണം. (സഭാ പാരമ്പര്യങ്ങൾക്കു വിരുദ്ധമായതോ അനുവദിക്കപ്പെടാത്തതോ ആയ ഒരു കാര്യവും ഞാൻ കാണുന്നില്ല. വിസ്താരഭയത്താൽ ദീർഘിപ്പിക്കുന്നില്ല)

ജോസഫ് ദാസൻ

നിങ്ങൾ വിട്ടുപോയത്