ജീവന്റെ മൂല്യം ഉയർത്തി പിടിച്ച് ഒരുപറ്റം കോളേജ് വിദ്യാർത്ഥികൾ. അമേരിക്കയിലെ മിസോറി യൂണിവേഴ്സിറ്റിയിൽ വിവിധ വിഭാഗങ്ങളിൽ പഠിക്കുന്ന ഒരു പറ്റം വിദ്യാർത്ഥികളാണ് ഗർഭചിദ്രത്തിന് എതിരായും, ജീവന്റെ മൂല്യം ഉയർത്തി പിടിക്കാനായും മുന്നോട്ട് വന്നത്. യൂണിവേഴ്സിറ്റിയുടെ നടുമുറ്റത്ത് പിങ്ക് നിറത്തിലുള്ള ചെറിയ കൊടികൾ വച്ച് മറ്റ് വിദ്യാർഥികളോട് ജീവന്റെ മൂല്യത്തെ കുറിച്ച് സംസാരിക്കുന്നത്.
ഗർഭച്ഛിദ്രത്തിൽ നേരിടുന്ന ദാരുണമായ ആഘാതങ്ങളും, ഗർഭസ്ഥ ശിശുക്കളെ കൊല്ലുകയും എണ്ണമറ്റ സ്ത്രീകളെ പരിക്കേൽപ്പിക്കുകയും ചെയ്യുന്ന അക്രമാസക്തമായ കാര്യങ്ങളെ പറ്റിയും മറ്റുള്ളവർക്ക് വിവരിക്കുന്നുണ്ട്.
ഓരോ മനുഷ്യന്റെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനും ഗർഭിണികളായ അമ്മമാർക്കും അവരുടെ കുട്ടികളെ വളർത്തുന്നവർക്കും ജനനത്തിനു മുമ്പും ശേഷവും അവരെ പരിപാലിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പരിശ്രമിക്കും, അതിനായി തുടർന്നും പ്രവർത്തിക്കും എന്നും അവർ പങ്കുവെച്ചു.
Geo Tharakan