കൊച്ചി. കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവതലമുറയിലെ കുടുംബങ്ങളുടെ സംഗമം ജീവസമൃദ്ധി സെപ്റ്റംബർ 4-ന് പാലരിവട്ടം പി ഓ സി യിൽ നടക്കും.

രാവിലെ 10 മണിക്ക് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ സന്ദേശം നൽകും. കെസിബിസി ഫാമിലികമ്മീഷന്റെയും പ്രൊ ലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉത്ഘാടനം ചെയ്യും. വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയെപുരയ്‌ക്കാൽ അധ്യക്ഷത വഹിക്കും.ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തും.
ഡയറക്ടർ ഫാ. ക്‌ളീറ്റസ് വർഗീസ്, പ്രസിഡന്റ് ശ്രീ ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറിശ്രീ ജെയിംസ് ആഴ്ചങ്ങാടൻ, പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ സാബു ജോസ്, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ജനറൽ കോ ഓർഡിനേറ്റർ ശ്രീ ബിജു കോട്ടെപറമ്പിൽ, വൈസ് പ്രേസിടെണ്ട് ശ്രീമോൻസി ജോർജ്, ട്രഷറർ ശ്രീടോമി പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിക്കും.

വലിയ കുടുംബങ്ങളുടെ പാനൽ ചർച്ചകൾ,വലിയ കുടുംബങ്ങളെയും യുവ കുടുംബങ്ങളെയും, പ്രൊ ലൈഫ് സമിതി ഡയറക്ടർമാർ എന്നിവരെയും ആദരിക്കും.
വിശുദ്ധ കുർബാനക്ക് മുൻ ഡയറക്ടർ ഫാ. ജോസ് കോട്ടയിൽ മുഖ്യകാർമ്മിക നായിരിക്കും. കലാപരിപാടി കൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. “മാതൃത്വത്തിലൂടെ മാനവപുരോഗതി “-എന്നതാണ് ജീവസമൃദ്ധി സമ്മേളനത്തിന്റെ ആപ്തവാക്യം.

ജീവസമൃദ്ധി സംഗമത്തിന്റെ സ്വാഗത സംഗം ഓഫീസ് എറണാകുളം സൗത്തിൽ ഡയറക്ടർ ഫാ. ക്‌ളീറ്റസ് വർഗീസ് ഉത്ഘാടനം ചെയ്തു.
വിശദവിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ശ്രീ ജെയിംസ് ആഴ്ചങ്ങാടൻ 9846142576.*


