*സാക്ഷാൽ കരുത്തർക്ക് ആശംസകൾ!*

ആഗോള സമർപ്പിത ദിനത്തിൽ (ഫെബ്രു 2) കത്തോലിക്കാസഭയിലെ സന്യാസീസന്യാസിനികൾക്ക് ഒരു ബിഗ് സല്യൂട്ട്!

ഈ കേരളസമൂഹത്തിന് നിങ്ങളോട് നന്ദിയുണ്ട്, കടപ്പാടുണ്ട്, സ്നേഹമുണ്ട്. ആദരമുണ്ട്! നിങ്ങൾ അമൂല്യരാണ്. നിങ്ങൾക്കു പകരമായി നിങ്ങൾ മാത്രം! നിങ്ങളെക്കൂടാതെ ഈ സമൂഹത്തിനോ സഭയ്ക്കോ ഭദ്രമായ നിലനില്പില്ല.

നിങ്ങൾക്കു തുടർച്ചയുണ്ടാകരുതെന്നു ദുശ്ശാഠ്യം പിടിക്കുന്നവർക്കും നിങ്ങളെ സഹായിക്കാനെന്ന വ്യാജേന ദ്രോഹിക്കാനിറങ്ങിയിരിക്കുന്നവർക്കും വേണ്ടി പരിഹാരമനുഷ്ഠിച്ചു പ്രാർത്ഥിക്കുക.

നിങ്ങളുടെ വിശുദ്ധമായ ജീവിതത്തെയും നിസ്വാർത്ഥ ശുശ്രൂഷകളെയും സ്നേഹനിർഭരമായ സമൂഹങ്ങളെയും അവഹേളിക്കുകയും നിങ്ങളുടെ ആത്മാർത്ഥതയെയും ധീരതയെയും വ്രതനിഷ്ഠയെയും ചോദ്യംചെയ്യുകയും നിങ്ങളെ സമൂഹമധ്യത്തിൽ വസ്ത്രാക്ഷേപം നടത്തുകയും ചെയ്യുന്ന വഴിതെറ്റിയ നക്ഷത്രങ്ങളുടെയും മാധ്യമവേതാളങ്ങളുടെയും ചിന്തയില്ലാത്ത ബുദ്ധിജീവികളുടെയും പേരിൽ ഞങ്ങൾ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു…

വ്രതത്രയങ്ങളാണ് നിങ്ങളുടെ സമ്പത്ത്!

ക്രിസ്തുവാണ് നിങ്ങളുടെ തോഴൻ!!

സഭയാണ് നിങ്ങളുടെ ഭവനം!!!

സ്വർഗമാണ് നിങ്ങളുടെ ആവേശം …

ധൈര്യത്തോടെ മുന്നോട്ടു പോകുക…

Joshyachan Mayyattil

നിങ്ങൾ വിട്ടുപോയത്