പ്ലാംപാനി പിതാവിനോട് പകുതി യോജിപ്പ്

പതിനെട്ടു വയസ്സായാൽ യുവാക്കൾ പ്രണയിച്ചു തുടങ്ങണമെന്നും ഇരുപത്തി അഞ്ചു വയസ്സായാൽ വിവാഹം കഴിക്കണമെന്നും ബിഷപ്പ് മാർ ജോസഫ് പ്ലാംപാനി.

ഇതിൽ ചെറുപ്പത്തിൽ തന്നെ യുവാക്കൾ പ്രണയിച്ചു തുടങ്ങണം എന്ന കാര്യത്തിൽ പൂർണ്ണ യോജിപ്പ്.

അതിനിടയിൽ ജാതിയും മതവും ദേശവും രാജ്യവും ഒന്നും നോക്കേണ്ട കാര്യമില്ല.

വിവാഹം ഒക്കെ വേണമെങ്കിൽ ആകാം, പ്രായം വക്കേണ്ട കാര്യമില്ല.

പക്ഷെ അദ്ദേഹം പറയുന്ന അടിസ്ഥാന വിഷയം, സമൂഹത്തിൽ കുട്ടികളുടെ എണ്ണം കുറയുന്നത് സീരിയസ് വിഷയമാണ്. നമ്മൾ ശ്രദ്ധിക്കേണ്ടതുമാണ്.

ഇത് ഒരു സമുദായത്തിൻ്റേയോ ഒരു സമൂഹത്തിൻ്റേയോ മാത്രം പ്രശ്നമല്ല.

ലോകത്തിൽ വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും നേടിയ നാടുകളിൽ എല്ലാം തന്നെ ജനന നിരക്ക് കുറയുകയാണ്. ഇക്കാര്യത്തിൽ പാശ്ചാത്യ പൗരസ്ത്യ ഭേദമില്ല, ജാതി മത വ്യത്യാസങ്ങളില്ല. ദക്ഷിണ കൊറിയ മുതൽ ഫിൻലാൻഡ് വരെ, സൗദി അറേബ്യ മുതൽ ഇറ്റലി വരെ എല്ലായിടത്തും ജനന നിരക്ക് കുറയുകയാണ്. ജപ്പാനിൽ ജനസംഖ്യ തന്നെ രണ്ടായിരത്തി ഏഴുമുതൽ കുറഞ്ഞു തുടങ്ങി, മറ്റനവധി രാജ്യങ്ങൾ ഈ പാതയിലാണ്. കേരളം തൊട്ടടുത്താണ്.

ഈ സ്ഥിതി മാറ്റാൻ എന്തു ചെയ്യണമെന്ന് രാജ്യങ്ങൾ ഒക്കെ ശ്രമിക്കുകയാണ്. സ്കൂൾ തലത്തിൽ തന്നെ പ്രണയം നടക്കുന്ന ജപ്പാനിലും കൊറിയയിലും പാശ്ചാത്യ രാജ്യങ്ങളിലും ഒന്നും ജനന നിരക്ക് കൂടുന്നില്ല.

സൗത്ത് കൊറിയ ഒരു കുട്ടി ഉണ്ടായാൽ അറുപത് ലക്ഷം വരെ മാതാപിതാക്കൾക്ക് ഇൻസെൻ്റീവ് നൽകുന്നുണ്ട്. കാര്യമില്ല

റഷ്യ ആഴ്ചയിലൊരിക്കൽ ദമ്പതികൾക്ക് “സെക്സ് ലീവ്” പ്രഖ്യാപിച്ചിട്ടുണ്ട്. നടക്കുന്ന സെക്സൊക്കെ കുട്ടികളാകുമോ എന്ന് കാത്തിരുന്നു കാണാം (സെക്സും നടക്കില്ല കുട്ടികളും ഉണ്ടാകില്ല എന്നാണ് ട്രെൻഡുകൾ പറയുന്നത്)

അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്. വിദ്യാഭ്യാസവും സാമ്പത്തിക നിലവാരവും ഉയരുന്ന സമൂഹങ്ങളിൽ ഒക്കെ ജനന നിരക്ക് കുറയുന്നു. കേരളത്തിൽ സാമ്പത്തികവും വിദ്യാഭ്യാസ പരവുമായി മുന്നിട്ടു നിൽക്കുന്ന സമൂഹങ്ങൾ ഇത് ശ്രദ്ധിക്കുന്നു. മറ്റു സമൂഹങ്ങളും ഇത് ശ്രദ്ധിക്കും, അവരുടെ നേതാക്കളും താമസിയാതെ സർക്കാർ തന്നെ പ്രോത്സാഹന സമ്മാനങ്ങളുമായി ഇറങ്ങാൻ നിർബന്ധിതരാകും.

കാരണം നിലനില്പിൻ്റെ കാര്യമാണ്.

കാര്യമുണ്ടാകില്ല

ഇറ്റ് ഈസ് ഇൻകുറബിൾ

പക്ഷെ പ്രണയം നടക്കട്ടെ

മുരളി തുമ്മാരുകുടി

നിങ്ങൾ വിട്ടുപോയത്