കൊച്ചി. കത്തോലിക്ക സഭ ആചരിക്കുന്ന ആഗോള കുടുംബവർഷചാരണത്തിന്റെ സംസ്ഥാന തല പ്രഖ്യാപനവും ആഘോഷങ്ങളും ഇന്ന് കണ്ണമാലി വിശുദ്ധ ഔസെപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്നു. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ഇന്ന് (മാർച്ച്‌ 19)രാവിലെ 9/30-ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നാണ് പൊതു സമ്മേളനം.


കൊച്ചി രൂപതാധ്യക്ഷൻ ഡോ. ജോസഫ് കരിയിൽ കുടുംബവർഷ പ്രഖ്യാപനം നടത്തിയശേഷം മാർച്ച്‌ 19മുതൽ 25 വരെ നടക്കുന്ന പ്രൊ ലൈഫ് വാരാചരണത്തിന്റെയും പ്രേഷിത പ്രാർത്ഥനാ വാരത്തിന്റെയും ഉത്‌ഘാടനം നിർവഹിക്കും.കൊച്ചി, ആലപ്പുഴ, വരാപ്പുഴ -എറണാകുളം അങ്കമാലി അതിരൂപതകൾ, മുവാറ്റുപുഴ, കോതമംഗലം, ഇടുക്കി രൂപതകളിലെ തീർത്ഥാടന കേന്ദ്രങ്ങളിലെ പ്രാർത്ഥനയ്ക്ക് ശേഷം മാർച്ച്‌ 25- ന് ആശിർഭവനിൽ നടക്കുന്ന പ്രൊ ലൈഫ് ദിനാഘോഷ വേദിയിൽ എത്തിച്ചേരും.

വിവാഹം, ജീവൻ ദൈവദാനം, ദൈവവിളി, ദമ്പതികൾ, ദൈവകരം, കുടുംബം ജീവന്റെ തിരുകൂടാരം തുടങ്ങിയ വിഷയങ്ങൾ പ്രൊ ലൈഫ് വാരത്തിൽ വിചിന്തനം നടത്തും.


കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി ഡയറക്ടർ ഫാ. പോൾ സിമെതി,കണ്ണമാലി തീർത്ഥാടന കേന്ദ്രം റെക്ടർ മോൻസിഞ്ഞോർ ആന്റണി തച്ചാറ,പ്രസിഡന്റ്‌ സാബു ജോസ്, ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ, ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്, ഫാ. സിബിച്ചൻ ചെറുതിയിൽ, ഉമ്മച്ചൻ ചക്കുപുരയ്‌ക്കൽ, ജോൺസൻ സി അബ്രഹാം, മാർട്ടിൻ ന്യൂനസ്, സിസ്റ്റർ മേരി ജോർജ്,ലിസാ തോമസ്,ജെയിംസ് ആഴ്ച്ചങ്ങാടൻ,വർഗീസ് എം എ , ടാബി ജോർജ്ജൂഡ്‌സൺ എം എക്സ് തുടങ്ങിയവർ പ്രസംഗിക്കും.


“ജീവന്റെ സുവിശേഷം കുടുംബങ്ങളിൽ സജീവമാകുന്നു, ജീവന്റെ സംരക്ഷണം കുടുംബങ്ങളിൽ സന്തോഷവും സമാധാനവും സൃഷ്ടിക്കുന്നു “-എന്നതാണ് ഈ വർഷത്തെ മുഖ്യ ദർശനം.


ഗർഭചിദ്ര ഭേദഗതി ബിൽ ലോകസഭയും രാജ്യസഭയും പാസ്സാക്കിയതിൽ പ്രൊ ലൈഫ് സമിതി ശക്തമായ പ്രധിഷേധിച്ചു. രാഷ്ട്രപതി ഒപ്പിട്ട് നിയമമാക്കരുതെന്നു അഭ്യർത്ഥിച്ചു കെസിബിസി പ്രൊ ലൈഫ് സമിതി നിവേദനം നൽകും