കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.
മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും അവഗണിച്ചു കടന്നുപോകാതെ കാരുണ്യത്തോടെ സഹായം നൽകുന്നവർക്കുള്ള പാരി തോഷികം അഞ്ച് ഇരട്ടി വർധിപ്പിച്ചതും ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടെയും കേന്ദ്ര സർക്കാരിന്റെയും സാമൂഹ്യ പ്രതിബദ്ധത യാണ് വ്യക്തമാക്കുന്നതെന്നും, റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ മണിക്കൂറിൽ ഒന്നര ലക്ഷം രൂപ ചികിത്സാ സഹായം നൽകുന്ന പദ്ധതിക്ക് കൂടുതൽ വ്യക്തത വരുത്തണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
ബൈബിളിൽ പരാമർശിക്കുന്ന നല്ല സമറായന്റെ മാതൃക ജീവിതത്തിൽ നടപ്പിലാക്കുന്നവരെ പ്രൊ ലൈഫ് അപ്പോസ്തലേറ്റും ആദരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.