❣️സ്നേഹമുള്ളവരേ, ആദ്യമായി “ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവത്തിന് ” നന്ദി പറയുന്നു, ഒപ്പം നിങ്ങൾക്കേവർക്കും. ഈ ഗാനം പിറന്നിട്ട് 25 വർഷങ്ങൾ പിന്നിടുമ്പോൾ, അക്ഷരാർത്ഥത്തിൽ ജീവിത ചെങ്കടലുകളിൽ പാത തെളിച്ചും, മരുഭൂമി അനുഭവങ്ങളിൽ മന്ന പൊഴിച്ചും, എരിവെയിൽ പോലുള്ള സഹന വഴികളിൽ സ്നേഹത്തണൽ വിരിച്ചും, കരം പിടിച്ചു നടത്തിയ ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ.

വീണ്ടും അനേകം ഗാനങ്ങൾ ഒരുക്കുവാൻ ദൈവം ഞങ്ങൾക്ക് കൃപ നൽകി. നിങ്ങളുടെ ഓരോരുത്തരുടെയും പ്രോത്സാഹനവും പ്രാർത്ഥനകളും ഞങ്ങളുടെ എളിയസംഗീത ജീവിതത്തിൽ എന്നും കരുത്തും സ്നേഹ വെളിച്ചവും പകർന്നു.

ഈ പുരസ്കാരങ്ങൾ ഒരുക്കിയ ദൈവത്തിനും, അത് ഞങ്ങൾക്കായി പങ്കുവെച്ച അഭിവന്ദ്യ പിതാക്കന്മാർക്കും ‘ദീപിക’ കുടുംബാംഗങ്ങൾക്കും നിങ്ങൾക്കേവർക്കും ഒരിക്കൽ കൂടി സ്നേഹത്തിൻറെ ഭാഷയിൽ കൃതജ്ഞതാ മലരുകൾ അർപ്പിക്കുന്നു. തുടർന്നും ഞങ്ങൾക്കായി നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകൾ നൽകണമേ.

സ്നേഹാദരങ്ങളോടെ നിങ്ങളുടെ

പീറ്റർ ചേരാനല്ലൂർ &

ബേബി ജോൺ കലയന്താനി.

നിങ്ങൾ വിട്ടുപോയത്