നവംബർ 26
ഭരണ ഘടനാ ദിനം.
ഇന്ത്യയുടെ ആത്മാവിന് ഏറ്റ സകല മുറിവുകളും ഉണക്കാൻ പര്യാപ്തമായ സുദീർഘവും സമഗ്രവും പൂർണ്ണവും ആയ ഒരു നിയമ സംഘിത, നമ്മുടെ ഭരണ ഘടന നിലവിൽ വന്ന ദിനമാണ് ഇന്ന്.
ജനാധിപത്യം, മതേതരത്വം, സോഷ്യലിസം. നാനാത്വത്തിലെ ഏകത യ്ക്ക് ശക്തി പകരുന്ന മൂന്നു വാക്കുകൾ.. വാക്കുകളെക്കാൾ ഉപരി ഇന്ത്യയുടെ ആത്മാവിലേക്ക് പ്രവേശിക്കുന്ന വാതിലുകൾ എന്ന് വേണം പറയാൻ.
ഇതിൽ രണ്ടെണ്ണം എടുത്തു മാറ്റണം എന്ന് പറഞ്ഞവരോട്, ഇന്ത്യ എന്നാൽ എന്താണെന്നും എന്തായിരിക്കണം എന്നും ഇന്നലെ ബഹു. സുപ്രീം കോടതി പറഞ്ഞു കൊടുത്തിട്ടുണ്ട്.
Art. 14
EQUALITY BEFORE LAW & EQUAL PROTECTION OF LAW
Art. 21
RIGHT TO LIFE.
JUSTICE, LIBERTY & EQUALITY
നമ്മുടെ ഭരണ ഘടനയുടെ ആമുഖം ഉറപ്പ് നൽകുന്ന ഭരണഘടനാ മൂല്യങ്ങൾ ആണിവ.
ഇവയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു നിയമവും ഉണ്ടാകാൻ പാടില്ലാത്ത, ഉണ്ടായാൽ തന്നെ നിലനിൽക്കാത്ത ഒരു രാജ്യത്താണ് വഖഫ് ആക്ട് എന്ന കിരാത നിയമത്തിന്റെ മറ പിടിച്ച് ഒരു വിഭാഗം ആൾക്കാർ മറ്റൊരു വിഭാഗത്തെ വഴിയാധാരം ആക്കാൻ നോക്കുന്നത്.
രാജ്യത്തെ പരമോന്നത നിയമം എന്നത് ഇന്ത്യൻ ഭരണ ഘടനയാണ്.
അതിനപ്പുറം പോകാൻ ഒരു ഭരണാധികാരിക്കോ, സുപ്രീം കോടതിയുടെ ബഹു. ചീഫ് ജസ്റ്റിസിനു പോലുമോ കഴിയില്ലെന്നിരിക്കെ ഏത് ജുഡീഷ്യൽ കമ്മീഷൻ ആണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്? ഭരണഘടനയെ വെല്ലുവിളിക്കാൻ ജൂഡിഷ്യൽ കമ്മീഷന് എന്ത് അധികാരം ആണുള്ളത്?
രാജ്യത്തെ വിഴുങ്ങാൻ, പഠിച്ച പണി പതിനെട്ടും നോക്കുന്ന ഈ ഭീകര സത്വത്തെ സകല ശക്തിയും ഉപയോഗിച്ച് നമ്മൾ ചെറുക്കുന്നില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.
ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സമത്വം, തുല്യ നീതി, സ്വാതന്ത്ര്യം, സാഹോദര്യം
ഇവയാണ് ഇന്ത്യയുടെ യഥാർത്ഥ മുഖം. ഇതിനു മങ്ങൽ ഏൽപ്പിക്കുന്ന എല്ലാറ്റിനെയും ചെറുത്തു തോൽപ്പിക്കാൻ ഈ ഭരണഘടനാ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ..
ഭാരതത്തിന്റെ സുവിശേഷമാണ് അവളുടെ ഭരണ ഘടന
ഭരണ ഘടന നീണാൾ വാഴട്ടെ.
Sr .Josia P. SD