വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന ഒരധ്യാപകൻ വൈകുന്നേരം ഉദ്യാനത്തിലിരിക്കുമ്പോൾ ഒരു യുവാവ് അദ്ദേഹത്തോട് ശുഭസായാഹ്നം നേർന്നുകൊണ്ട് ചോദിച്ചു; സാറിനെന്നെ മനസ്സിലായോ ? ഞാൻ താങ്കളുടെ വിദ്യാർത്ഥിയായിരുന്നു.
ഇല്ല, എനിക്ക് മനസ്സിലായില്ല, നീ ഇപ്പോൾ എന്ത് ചെയ്യുന്നു ?
ഞാനും അങ്ങയെപ്പോലെ അധ്യാപകനായി. അങ്ങയുടെ ഒരു പ്രവർത്തിയാണ് എനിക്ക് അങ്ങയെപ്പോലെ അധ്യാപകനാകാൻ പ്രചോദനമായത്.
എന്താണ് ഞാൻ നിന്നെ പ്രചോദനമാകാൻ ചെയ്തത്?
ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു കുട്ടി മനോഹരമായ ഒരു വാച്ച് കെട്ടികൊണ്ടുവന്നു. ഉച്ചയ്ക്ക് കളിയ്ക്കാൻ പോയപ്പോൾ അവനതു ബാഗിൽ വച്ചു, ആരും കാണാതെ ഞാനതു മോഷ്ടിച്ച് പോക്കറ്റിലിട്ടു.
ക്ലാസ് സമയത്തു ആ കുട്ടി വാച്ചു നഷ്ടപ്പെട്ടെന്ന് മനസ്സിലായി സാറിനോട് പറഞ്ഞു.
സാർ എല്ലാപേരോടും വട്ടത്തിൽ കണ്ണടച്ച് നിൽക്കാൻ പറഞ്ഞിട്ട് എല്ലാപേരുടെയും പോക്കറ്റ് പരിശോധിച്ചു, എന്റെ പോക്കറ്റിൽ നിന്നും വച്ചെടുത്തിട്ടും അങ്ങ് പരിശോധന തുടർന്നു.
അവസാനം എല്ലാപേരെയും പരിശോധിച്ചു കഴിഞ്ഞു അങ്ങ് എല്ലാപേരോടും കണ്ണ് തുറക്കാൻ പറഞ്ഞു.
വാച്ചു സാറിന്റെ കൈയ്യിലുണ്ടായിരുന്നു.
സാർ വച്ചു ഉടമസ്ഥന് നൽകിയിട്ടു ഒന്നും സംഭവിക്കാത്തത് പോലെ ക്ലാസ്സെടുത്തു.
എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസമായിരുന്നു അത്. ഞാനെന്നേയ്ക്കും ഒരു കള്ളനായി മറാമായിരുന്ന ദിവസം. സാർ എന്റെ പേര് പറയാതിരുന്നതിനാൽ എനിക്ക് അപമാനമായില്ല.
സാറിനിപ്പോഴെന്നെ മനസ്സിലായോ ?
അധ്യാപകൻ പറഞ്ഞു “ഇല്ല കാരണം ഞാൻ പോക്കറ്റ് പരിശോധിച്ചപ്പോൾ എന്റെ കണ്ണും അടച്ചു പിടിച്ചിരുന്നു”