മോനെം കൊണ്ട്‌ നാട്ടിൽ വന്നൂടെ, ഇവിടെ വളരെ മികച്ച ജോലി കിട്ടുമല്ലൊ എന്ന് അഭ്യുദയകാംക്ഷികൾ ഇതുവരെ ധാരാളം പറഞ്ഞിട്ടുണ്ട്‌. ആ വലയിലൊന്നും വീഴാതെപോയതിനുള്ള പ്രധാന കാരണം ജെർമ്മനിയിലെ വർക്ക്‌ കൾച്ചർ, ജോലി സുരക്ഷിതത്വം എന്നിവയൊക്കെക്കൊണ്ടു തന്നെയാണു.

ഉദാഹരണത്തിനു; ഈ ഫോട്ടൊ എടുത്തത്‌ ഒരു മൂന്നാഴ്ച്ചയ്ത്തെ ഒരു റിട്രീറ്റ്‌ സമയത്താണു. മൂന്നാഴ്ച ഞങ്ങൾ ബ്ലാക്ക്‌ ഫോറസ്റ്റ്‌ ലെ റിട്രീറ്റ്‌ ഗ്രാമത്തിലായിരുന്നു. താരതമ്യേന ചിലവേറിയ ഇതിന്റെ ചിലവ്‌ വഹിക്കുന്നത്‌ കമ്പനിയും ഇൻഷുറൻസും ചേർന്നാണു. ഇതിന്റെ ഉദ്ദേശം, തിരക്കു പിടിച്ച ജീവിതത്തിൽ നിന്ന് നമ്മളെയൊന്ന് pause ചെയ്യുക എന്നതാണു. ശാരീരികവും മാനസികവുമായ ഒരു മയപ്പെടുത്തൽ. ഇതിന്റെ ഭാഗമായി നോർഡിക്‌ വാക്കിംഗ്‌ ചെയ്ത്‌ ഞാൻ മൂന്നാഴ്ച്ച കൊണ്ട്‌ നടന്നത്‌ 100-150km ആണു. ശീലമായ ആ നടത്തം, യോഗ, പവർ എക്സർസ്സൈസ്‌ എല്ലാം തിരിച്ചു പോരുമ്പോൾ കൂടെ കൊണ്ടു പോന്നു. ഇതിവിടെ പറഞ്ഞത്‌ ഇത്തരം രാജ്യങ്ങളിൽ ലഭിക്കുന്ന സെർവ്വീസുകളെക്കുറിച്ചു പറയാനാണു.

ജോലി മാത്രമല്ല ജീവിതമെന്നതാണു ഇവിടെയുള്ള ഒരു പൊതു തത്വം. എന്റെ കൂടെ ജോലി ചെയ്യുന്ന പലരും പലവിധ ആക്റ്റിവിറ്റികളിൽ ഉന്നതരാണു – രണ്ടു കിമി നീന്തുക, ബാക്ക്‌ പാക്കിൽ മലനിര താണ്ടുക, പറക്കുക, പറപ്പിക്കുക, തുഴയുക, പാട്ട്‌ പാടുക എന്നിങ്ങനെ പോകുന്നു അവരുടെ മറ്റു ‘ജോലി’ കൾ. ചിലർ അതിനിടയ്ക്ക്‌ ആറു മാസം അപ്രത്യക്ഷമായി ആഫ്രിക്കയിൽ പോയിട്ട്‌ വരും, അല്ലെങ്കിൽ സ്വന്തമായി വീടു പണിയും. ജോലി എന്നതിനു മാത്രമല്ല ഒരാളുടെ ജീവിതം. ജോലി എന്നത്‌ ഒരാളുടെ പ്രൈഡ്‌ , സ്റ്റാറ്റസ്‌, ഇന്ററസ്റ്റ്‌ എന്നിവയുടെ ഭാഗമാണെങ്കിലും ജോലി, ജോലിയാണു. അതു പാഷൻ ആകുമ്പോൾ പോലും.

എന്നെ മോട്ടിവേറ്റ്‌ ചെയ്യുന്നത്‌ knowledge ആണു. ഓരൊ ദിവസവും വ്യത്യസ്തമായിരിക്കുക എന്നത്‌ എനിക്ക്‌ പ്രധാനമാണു. വലിയൊരു സ്പേസിൽ രോഗം ചികിൽസിച്ച്‌ മനുഷ്യരെ നന്നായി ജീവിക്കാൻ സാധിപ്പിക്കുക എന്ന ടാഗ്‌ലൈൻ ആണു എന്റെ ജോലിക്ക്‌. അറിവ്‌ നേടുക എന്നത്‌ ദൈനം ചര്യ ആകുമ്പോഴും അതെനിക്ക്‌ ജോലിയുടെ ഭാഗമാണു.

ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു സുഹ്രുത്ത്‌ പറയാറുണ്ട്‌ , 7 മണീക്കുർ ഡ്രൈവ്‌ ദൂരെ ഞാൻ ജീവിക്കുന്നു. പക്ഷേ 10 മണിക്കൂറിലധികം ഫ്ലൈറ്റ്‌ ദൂരത്തിലുള്ള നീ എന്നെക്കാളേറെ കണ്ണൂരിൽ വീട്ടിൽ വന്നു താമസിക്കുന്നു. ഫെസ്ബുക്കിൽ ഞാൻ സ്ഥിരം കേൾക്കുന്നതാണു എങ്ങിനെ ഒരാൾക്ക്‌ ഒരു വർഷം ഇത്രയും യാത്രകൾ ചെയ്യാൻ സാധിക്കുന്നു, ശരിക്കും നിങ്ങൾ വെറുതെയിരിക്കുകയാണൊ എന്ന്.

ഇതെല്ലാം പറഞ്ഞത്‌ ജോലി ചെയ്യുമ്പോൾ വേണ്ട സമാധാനത്തെക്കുറിച്ചാണു. അതു എങ്ങിനെയാണു മറ്റിടങ്ങളിൽ എന്ന് പറയാനും. എന്നു വച്ച്‌ എന്നും എട്ട്‌ മണിക്കുർ ജോലി എന്നും അർത്ഥമില്ല, യുദ്ദകാലാടിസ്ഥാനത്തിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ അതു നമ്മുടെ കമ്മിറ്റ്‌മന്റ്‌ ആണെന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ.

ഇത്രയും കാലത്തെ ജോലി ജീവിതത്തിൽ എറ്റവും വിഷമം പിടിച്ച കാലം അക്കാഡമിക്‌ ലൈഫ്‌ ആണെന്ന് പറയാൻ എനിക്കൊരു മടിയും ഇല്ല. പിഎച്ഡി – പോസ്റ്റ്‌ഡൊക്‌. കാലമായി 11 വർഷമാണു അക്കാഡമിക്‌ ജോലി ചെയ്തത്‌. ‘അറിവിന്റെ’ പേരിൽ ഏറ്റവും എക്സ്പ്ലൊയിറ്റ്‌ ചെയ്യുന്ന ഇടം എന്നു പറഞ്ഞാൽ തരക്കേടില്ല. കാശല്ല, സ്വന്തം ജീവിതമല്ല, കുടുമ്പമല്ല എന്നൊക്കെ പറഞ്ഞും പറയാതെയും ഗവേഷകരെ ഉപയോഗിക്കുന്നിടം, 24/7 എന്നു പറയാം. ഇതു ലോകത്തുള്ള മികച്ച ഇടങ്ങളിലെല്ലാം ഒരെപോലെ ആണെന്ന് പറയേണ്ടി വരും. ഞാൻ ജീവിതത്തിൽ എടുത്ത നല്ലൊരു തീരുമാനമാണു, അവിടം വിടുക എന്നത്‌.

ജെർമ്മനിയിലെ ജോലി നിയമങ്ങൾ അനുസരിച്ച ഒരാൾ ഒരു ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല. അങ്ങിനെ ഓവർടൈം ഉണ്ടാകുമ്പോൾ അതു സമയമായോ കാശായൊ തിരിച്ചു കൊടുക്കാൻ തൊഴിലിടം ബാധ്യസ്തമാണു. ഇതൊന്നും നടക്കുന്നില്ലെങ്കിൽ വർക്കേർസ്സ്‌ കൗൺസിൽ സ്വമേധയാ ഇടപെടും. സിക്ക്‌ ലീവ്‌ എന്നത്‌, പനി വന്നാൽ മാത്രമല്ല, മാനസികമായി ഡൗൺ ആയാലും അതിനു സിക്ക്‌ ലീവ്‌ എടുക്കാം. 2 ദിവസം വരെയുള്ള സിക്ക്‌ ലീവ്‌ നു കാരണങ്ങൾ കാണിക്കെണ്ടതില്ല. ഇങ്ങനെയൊക്കെയാണു.

ഇങ്ങനെയൊക്കെ മനുഷ്യർ ജോലി ചെയ്യുന്ന ഇടത്തു നിന്ന് 16 മണിക്കൂർ നിത്യം ജോലി ചെയ്തു ഒരാൾ മരിക്കുന്നു എന്നത്‌ ചിന്തിക്കാൻ വയ്യ. ഇന്ത്യൻ കുട്ടികൾ ജനിക്കുന്നതെ ഏതെങ്കിലും ജോലി ചെയ്യാനാണു എന്നു തോന്നും. മൂന്നു വയസ്സ്‌ മുതൽ ചോദിക്കും വളരുമ്പോൾ ആരാകണമെന്ന്. ഇതു മറ്റേതെങ്കിലും രാജ്യങ്ങളിൽ ഉണ്ടൊ എന്ന് സംശയമാണു. അങ്ങിനെ ജോലിക്കായി ആണു ഒരു കുട്ടി വളർന്ന് തുടങ്ങുന്നത്‌. ഇവിടങ്ങളിൽ എത്തുമ്പോൾ അതു വളരെയേറെ വ്യത്യസ്തമാണു. കൂടുതൽ കുട്ടികളും അവരുടെ ഇന്ററസ്റ്റ്‌ നു പിന്നാലെയാണു..

Hema Hemambika  (ഡോ.സീന പത്മിനി)

നിങ്ങൾ വിട്ടുപോയത്