ആലപ്പുഴ:വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ, പോസ്റ്റോഫീസിൽ നിന്നോ ബാങ്കിൽനിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകൾ, പാൻകാർഡ്, എൻ.പി.ആറിന് കീഴിൽ ആർ.ജി.ഐ നൽകുന്ന സ്മാർട് കാർഡുകൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാർഡ്, തൊഴിൽവകുപ്പ് നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട് കാർഡ്,ഫോട്ടോ പതിപ്പിച്ച പെൻഷൻ തിരിച്ചറിയൽ രേഖ, എം.പി, എം.എൽ.എ, എം.എൽ.സി എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നിവയാണ് കമ്മീഷനംഗീകരിച്ച രേഖകൾ.

PRD