ഭ്രുണഹത്യ അരുതേ :പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ബോധവൽക്കരണ ക്യാമ്പയിൻ തുടങ്ങി
കാഞ്ഞിരപ്പള്ളി :ഉദരത്തിലെ കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്, ഭ്രുണഹത്യ അരുതേ തുടങ്ങിയ ജീവൻ സംരക്ഷണ സന്ദേശബോധവൽക്കരണം പ്രവർത്തനങ്ങൾക്ക് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് തുടക്കം കുറിച്ചു.
ഉദരത്തിൽ വളരുമ്പോഴും, വളർന്നതു ശേഷവും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ ഈ ക്യാമ്പയിന്റെ പ്രസക്തി വർദ്ധിക്കുന്നുവെന്ന് പ്രൊ ലൈഫ് ചൂണ്ടി കാട്ടുന്നു.
കാഞ്ഞിരപള്ളിയിൽ നടന്ന വലിയ കുടുംബങ്ങളുടെ സമ്മേളനത്തിൽ പ്രൊ ലൈഫ് അപ്പോസ്തലെറ്റിന്റെയും കെസിബിസി പ്രൊ ലൈഫ് സമിതിയുടെയും വൈസ് ചെയർമാൻ മാർ ജോസ് പുളിക്കൽ സീറോ മലബാർ സഭയുടെ കുടുംബപ്രേക്ഷിത വിഭാഗം സെക്രട്ടറി ഫാ. മാത്യു ഓലിക്കലിനും കാഞ്ഞിരപ്പള്ളി രൂപത പ്രൊ ലൈഫ് സമിതി പ്രസിഡന്റ് ശ്രീ ജോസു കുട്ടി മേച്ചേരിതകിടിക്കും പോസ്റ്ററുകൾ കൈമാറി പ്രകാശനം ചെയ്തു.
ജനിക്കാനും ജീവിക്കാനുമുള്ള ഒരോ കുഞ്ഞിന്റെയും അവകാശം സംരക്ഷിക്കപെടണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. മനുഷ്യജീവന്റെ സംരക്ഷണത്തിനുവേണ്ടി സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരും പ്രസ്ഥാനങ്ങളും ഒരുമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രൊ ലൈഫ് അപ്പോസ്തലെറ്റ് സെക്രട്ടറി സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. മാതൃവേദി ആനിമേറ്റർ സിസ്റ്റർ ജ്യോതി മരിയ ബ്രദർ എബ്രഹാം ചക്കാലയ്ക്കൽ രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
ഭ്രുണഹത്യ അരുതേ :പ്രൊ ലൈഫ്ബോധവൽക്കരണ ക്യാമ്പയിനിൽ സഹകരിക്കുവാൻ ,പ്രൊ ലൈഫ് ശുശ്രുഷകളിൽ സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി ബന്ധപ്പെടുക .9446329343