”O Lord, in the morning you hear my voice; in the morning I prepare a sacrifice for you and watch. (Psalm 5:3)
പ്രഭാതപ്രാര്‍ത്ഥനയിൽ നാം ആ ദിവസത്തെ നേരിടാനുള്ള മുഴുവന്‍ ശക്തിക്കും വേണ്ടി ദൈവത്തോട് അപേക്ഷിക്കുകയാണ്. ആ ദിവസം ദൈവികകൃപയാല്‍ നിറയപ്പെടാന്‍ വേണ്ടി യാചിക്കുകയാണ്. പലവിധ മഹത്വങ്ങൾ പ്രഭാത പ്രാർതനയിൽ ഉണ്ട്. പ്രഭാത പ്രാര്‍ത്ഥനയിൽ പ്രഭാതത്തില്‍ നമ്മള് മറ്റാരെയും കാണുന്നതിനു മുന്‍പ് ദൈവത്തെ കാണുന്നു. ജീവിത സാഹചര്യങ്ങളെ നേരിടുന്നതിന് മുന്‍പ് തന്നെ ദൈവത്തെ കണ്ടു ശക്തി പ്രാപിക്കുന്നു. പ്രഭാത പ്രാര്‍ത്ഥനയിൽ മനുഷ്യനോട് സംസാരിക്കുന്നതിന് മുന്‍പായി തന്നേ ദൈവത്തോട് സംസാരിക്കുന്നു. പ്രഭാത പ്രാര്‍ത്ഥനയിൽ മനുഷ്യനോട് കൂട്ടായ്മആചരിക്കുന്നതിന് മുന്‍പായി ദൈവത്തോട് കൂട്ടാ യ്മആചരിക്കുന്നു.
പ്രഭാത പ്രാര്‍ത്ഥനയിൽ ലോകത്തിന്റെ വാര്‍ത്ത അറിയുന്നതിന് മുന്‍പായി ദൈവത്തില്‍ നിന്നുള്ള പുതിയ കാര്യങ്ങൾ അറിയുന്നു, വചനം വായിക്കുന്നു, കേള്‍ക്കുന്നു. പ്രഭാത പ്രാര്‍ത്ഥനയിൽ മനുഷ്യരുടെ മുന്പില് ഇരിക്കുന്നതിനു മുന്‍പ് ദൈവത്തിന്റെ മുന്പില് ഇരിക്കുന്നു. പ്രഭാത പ്രാര്‍ത്ഥനയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ മനുഷ്യരുടെ മുന്പില് മുട്ട് കുത്തുന്നതിനു മുന്‍പ് ദൈവത്തിന്റെ മുന്പില് മുട്ട് കുത്തുന്നു. പ്രഭാത പ്രാര്‍ത്ഥനയിൽ മനുഷ്യരെ ആദരിക്കുന്നതിനു മുന്‍പ് ദൈവത്തെ നമ്മള് ആദരിക്കുന്നു, ദൈവത്തെ പാടി സ്തുതിക്കുന്നു. പ്രഭാത പ്രാര്‍ത്ഥനയിൽ മനുഷ്യരുടെ സാന്നിധ്യം അറിയുന്നതിന് മുന്‍പ് തന്നേ ദൈവത്തിന്റെ സാന്നിധ്യം അറിയുന്നു. അതുപോലെ മറ്റുള്ള നാമം വിളിക്കുന്നതിനു മുന്‍പേ നാം യേശുവിനെ വിളിക്കുന്നു
തിരുവചനം നോക്കിയാൽ യേശുവിൻ രാത്രിയുടെ നാലാം യാമത്തിൽ പ്രാർത്ഥിച്ചിരുന്നു എന്നു ദൈവവചനത്തിൽ കാണുവാൻ കഴിയും അതായത് മൂന്ന് മണി മുതൽആറു മണി വരെ. ഓരോ പ്രഭാതത്തിലും നമുക്ക് ചൊല്ലാന്‍ സഹായകവും എളുപ്പവുമായ ഒരു പ്രാര്‍ത്ഥനയാകുന്ന വചനം ഉണ്ട്. ഏശയ്യായുടെ പുസ്തകത്തിലെയാണ് ഈ പ്രാര്‍ത്ഥന. ഏശയ്യ 33: 2 ൽ പറയുന്നു. കര്‍ത്താവേ ഞങ്ങളോട് കരുണയുണ്ടാകണമേ. ഞങ്ങള്‍ അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്ത് ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ