പുതുവര്‍ഷത്തെ എതിരേല്ക്കാന് പാട്ടിന്റെവഴിയിലൂടെ സഞ്ചരിക്കുകയാണ് ഗോഡ്സ് മ്യൂസിക്. അതിനായി വ്യത്യസ്ത വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ പുതുവർഷ ഗാനം വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി പല ഗായകര്‍ പാടുന്നുവെന്നതാണ് ഇതിന്റെ പിന്നിലുള്ളപുതുമ.
പ്രത്യാശയേകുന്ന പുതുവര്‍ഷഗാനമാണ് ഈ ഗായകരെല്ലാം ആലപിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് ടിന്റുവും ലണ്ടനില്‍ നിന്ന് അനീഷ് ജോര്‍ജും ഇന്ത്യയില്‍ നിന്ന് ഫാ.വിപിന്‍ കുരിശുതറയും ഫാ.വിനില്‍ കുരിശുതറയും സോണി ആന്റണിയുമാണ് ഗാനം ആലപിക്കുന്നത്. ഇതിനകം നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ എസ് തോമസാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.
അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയൊരു പുലരി എന്ന് തുടങ്ങുന്ന ഗാനം ഗോഡ്സ് മ്യൂസിക്കും സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലറ്റും ചേർന്നാണ് പുറത്തിറക്കുന്നത്.
പ്രിന്‍സ് ജോസഫ് നിര്‍വഹിച്ചിരിക്കുന്ന ഓര്ക്കസ്ട്രേഷനുംമികച്ച നിലവാരം പുലര്‍ത്തുന്നു.
2024 ജനുവരി അഞ്ചാം തീയതി ആദ്യ വെള്ളിയാഴ്ച നടക്കുന്ന ശാലോം നൈറ്റ് വിജിലിൽ ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രത്യാശ പകരുന്ന ഈ പുതുവർഷ ഗാനം കേൾക്കുന്നവരിലേക്കും പാടുന്നവരിലേക്കും ദൈവാനുഗ്രഹത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.