I will deliver you from slavery to them
(Exodus 6:6) ✝️
ശരീരവും, ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണു അടിമത്തം എന്നറിയപ്പെടുന്നത്. ഇസ്രായേല്യർ നൂറുകണക്കിന് വർഷങ്ങൾ ഈജിപ്തുകാരുടെ അടിമകളായി കഠിനമായ സാഹചര്യങ്ങളിൽ കഠിനാധ്വാനം ചെയ്തു. അവർ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (പുറപ്പാട് 2:23). എന്നാൽ അവരുടെ ജോലിഭാരം വർദ്ധിച്ചതേയുള്ളു. എന്നാൽ അടിമത്തത്തിനെതിരെ ഇസ്രായേല്യർ വീണ്ടും വേദനയോടെ നിലവിളിച്ചപ്പോൾ ദൈവം പറയുന്നതാണ് പ്രസ്തുത വചനവാക്യം. അനാദികാലം മുതൽ കർത്താവിനോട് ചേർന്ന് നിൽക്കുന്നവരെ കർത്താവ് രക്ഷിക്കുന്നു. ഇന്നും ദുഷ്ടന്റെ കൈയിൽ നിന്നും, അക്രമികളുടെ പിടിയിൽ നിന്നും കർത്താവ് നൽകുന്ന രക്ഷ അനുദിനം നമ്മൾ അനുഭവിക്കുന്നു.
ദുഷ്ട ശക്തിയുടെ അടിമത്തത്തിൽ നിന്നു രക്ഷിക്കുന്ന ദൈവത്തെ വചനത്തിലുട നീളം നമുക്കു കാണുവാൻ കഴിയും. ഇന്ന് പല കുടുബങ്ങളും പല രീതിയിലുള്ള അടിമത്തിൽ കൂടി ആണ് കടന്നു പോകുന്നത്.
ഇന്നും പല കുടുംബഗങ്ങളും പരസ്പരം സ്നേഹത്തിൽ വാഴുവാനാണ് ദൈവം പറഞ്ഞിരിക്കുന്നത് എന്നാൽ ഇന്ന് ഭാര്യഭർത്താക്കൻമാർ തമ്മിൽ സ്നേഹം അല്ല എന്നാൽ പല കുംടുബങ്ങളിലും അടിമത്തിന് അനുസൃതമായ ജീവിതമാണ് സംഭവിക്കുന്നത്. ദൈവത്തോട് വിളിച്ച് അപേക്ഷിക്കുക, അതായത് അടിമത്തത്തെ പോലും കർത്താവ് സ്നേഹം ആക്കി മാറ്റും. മദ്യപാനത്തിന്റെ അടിമത്തം, മോശപ്പെട്ട കൂട്ടുകെട്ടിന്റെ അടിമത്തം, അശ്ശീല ചിത്രങ്ങളുടെ അടിമത്തം, മയക്കുമരുന്നിന്റെ അടിമത്തം എന്നിങ്ങനെ പല രീതിയിലുള്ള അടിമത്തത്തിലുടെ ആണ് മനുഷ്യൻ കടന്ന് പോകുന്നത് എന്നാൽ എല്ലാവിധ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിവുള്ളവനാണ് നമ്മുടെ കർത്താവ്.
ശക്തനില്‍നിന്ന് ഇരയെയോ സ്വേച്ഛാധിപതിയില്‍ നിന്ന് അടിമകളെയോ വിടുവിക്കാന്‍ കഴിയുമോ? കഴിയും എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു: ശക്തനില്‍നിന്ന് അടിമകളെ വിടുവിക്കുകയും സ്വേച്ഛാധിപതിയില്‍ നിന്ന് ഇരയെ രക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്നോടു പോരാടുന്നവരോട് ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും എന്ന് ഏശയ്യാ 49 : 24-25 ൽ പറയുന്നു. ഇന്നും ദൈവം ക്രൂശിതനായ തന്റെ പുത്രനായ യേശുവിന്റെ ക്രൂശിലെ യാഗത്താലും രക്തത്താലും ഒരിക്കൽ നമ്മെ നിയന്ത്രിച്ചിരുന്ന പാപത്തിന്റെ വലിയ അടിമത്തത്തിൽ നിന്ന് നാം മോചിതരായിരിക്കുന്നു. നാം ഇനി അടിമകളല്ല, സ്വതന്ത്രരാണ്! ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.