God prolongs the life of the mighty by his power; they rise up when they despair of life.”
‭‭(Job‬ ‭24‬:‭22‬) ✝️

ദൈവം തന്റെ ശക്തിയാൽ ബലവാൻമാർക്ക് അല്ല ക്ഷീണിതർക്കും ആയുസ് വർദ്ധിപ്പിക്കുന്നു. യു.എസ് ടീമിലെ എക്കാലത്തെയും മികച്ച കളിക്കാരനാണ് ക്ലിന്റ് ഡെംപ്‌സി. 2014-ലെ സോസർ ലോകകപ്പിൽ അമേരിക്കൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. കളിയിലും ജീവിതത്തിലും മുന്നിട്ട് നില്ക്കാൻ സഹായിച്ച ദൈവവചനത്തിന്റെ ശക്തിയെക്കുറിച്ച് അദ്ദേഹം പങ്കുവയ്ക്കുന്നു. വല്യമ്മയിൽ നിന്നാണ് ദൈവ വിശ്വാസത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹം അഭ്യസിച്ചത്. ക്ലിന്റ് ഡെംപ്‌സിയ്ക്ക് 12 വയസുള്ളപ്പോൾ സഹോദരി മരിച്ചു. ക്ലിന്റ്ന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവമായിരുന്നു അത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ദൈവത്തിന്റെ ‘റോൾ’ എന്താണെന്നും അദ്ദേഹം ചിന്തിച്ചു തുടങ്ങി.

കുറെ വർഷക്കാലം അദ്ദേഹം വിഷമിച്ച് ദൈവത്തെ ജീവിതത്തിൽ നിന്ന് അകറ്റി നിറുത്തുകയും ചെയ്തു. എന്നാൽ ദൈവം വിശ്വസ്തതയോടെ ക്ഷമാപൂർവ്വം കാത്തിരുന്നു. ക്രമേണ ദൈവത്തിന്റെ സൗഖ്യവും ക്ഷമയും ക്ലിന്റ് ഡെംപ്‌സി അനുഭവിച്ചു. കോളജിൽ വച്ച് ക്ലിന്റ് ഡെംപ്‌സി ബൈബിൾ കോഴ്‌സിന് ചേർന്നു. ദൈവത്തിന്റെ വചനം ക്ലിന്റ് ഡെംപ്‌സിയെ ശാന്തത കൊണ്ട് നിറച്ചു. ദൈവവുമായി കൂടുതൽ അടുത്ത ബന്ധത്തിനായുള്ള ദാഹം അദ്ദേഹത്തിൽ വളർന്നുവന്നു. ദൈവത്തോട് ചോദ്യങ്ങൾ ചോദിക്കുന്നതും വിശുദ്ധ ഗ്രന്ഥത്തിൽ അതിനുള്ള ഉത്തരം തേടുന്നതും വിശ്വാസത്തിൽ വളർത്തി. യേശുവിലുള്ള വിശ്വാസമാണ് ഭാവിയെക്കുറിച്ച് എനിക്ക് പ്രത്യാശ നല്കുന്നത് എന്ന് തുറന്നു പറഞ്ഞു.

നല്ലതും മോശവുമായ എല്ലാ സമയങ്ങളിലും ദൈവം എന്നെ കാക്കുമെന്നും വിശ്വസ്തനായിരിക്കുമെന്നും എനിക്കറിയാം. ദൈവത്തോട് എന്റെ മുമ്പേ നടക്കണമേ എന്ന് ക്ലിന്റ് ഡെംപ്‌സി പ്രാർഥിച്ചു. ക്ലിന്റ് ഡെംപ്‌സി പറഞ്ഞു എന്റെ കഴിവിനൊത്ത വിധത്തിൽ ഒരോ മത്സരവും കളിക്കുമ്പോൾ ദൈവം എനിക്ക് തന്ന സാധ്യതകളെയും വിജയങ്ങളെയും ഞാൻ നന്ദിയോടെ അനുസ്മരിക്കും. പാപം ചെയ്യാതെ ശരിയായിട്ടുള്ളത് പ്രവർത്തിച്ച് അവിടുത്തേക്ക് പ്രീതികരമായ ഒരു ജീവിതം നയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

സാഹചര്യങ്ങൾ പ്രതികൂലമെന്ന് കരുതുന്ന അവസരങ്ങളിലും ദൈവം ശക്തി നല്കുന്നു. ഉല്പത്തിയിൽ തലമുറകളുടെ പിതാവാക്കുമെന്ന് ദൈവം അബ്രാഹത്തോട് വാഗ്ദാനം ചെയ്തത് നാം കാണുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അബ്രാഹത്തിന്റെ ഭാര്യയായ സാറാ ഗർഭം ധരിക്കുകയോ കുട്ടികൾക്ക് ജൻമം നല്കുകയോ ചെയ്തില്ല. അബ്രാഹത്തിന് നൂറ് വയസായപ്പോഴും ദൈവത്തിന്റ വാഗ്ദാനം അബ്രാഹം അവിശ്വസിച്ചില്ല. മറിച്ച് അദ്ദേഹം വിശ്വാസത്തിൽ കൂടുതൽ ദൃഡതയുള്ളവനാവുകയും ദൈവത്തിന് മഹത്വം കൊടുക്കുകയുമാണ് ചെയ്തത്. ഇത്തരത്തിൽ ദൈവത്തിന്റെ വചനത്തിൽ വിശ്വസിക്കുന്നവരെ ദൈവം അനുഗ്രഹിക്കാതെ വിടുകയില്ല എന്നാണ് വചനം പഠിപ്പിക്കുന്നത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്