പ്രൊ ലൈഫ് കുടുംബങ്ങൾക്ക് പ്രത്യേക പരിഗണ നൽകുന്ന ആലക്കോട് മേരിമാതാ കോളേജ്ഭാരവാഹികൾക്കും തലശ്ശേരി അതി രൂപതയ്ക്കും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ സെക്രട്ടറിയും ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് അനുമോദനങ്ങൾ അർപ്പിച്ചു .
ആലക്കോട് മേരിമാതാ കോളേജ് വലിയൊരു മാതൃകയാണ് .കാഴ്ചവയ്ക്കുന്നത് .കുടുതകൾ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന വലിയ കുടുംബങ്ങൾക്ക് പ്രോത്സാഹനമാണ് ഈ തീരുമാനങ്ങൾ .
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് അവരുടെ സമ്മാനമായി ഫീസ് ഇളവുകളും ,ആശുപത്രികൾ മൂന്നാമത്തെ കുഞ്ഞിൻെറ പ്രസവചിലവ് പകുതിയാക്കുകയും നാലാമത്തെ കുഞ്ഞിൻെറ ജനനം മുതൽ പൂർണമായും സൗജന്യമാക്കുകയും ചെയ്താൽ അനുഗ്രഹവുമാണ് -അദ്ദേഹം പറഞ്ഞു .