കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. ( ജെറെമിയ 29 : 11 )

ജെന്നിഫർ ബ്രിക്കർ./അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്ത് 1987 ഒക്ടോബർ 1-ന് ജനനം ….


സ്വന്തം മാതാപിതാക്കൾ വീട്ടിലെ ദാരിദ്ര്യം, പരിമിതമായ സാഹചര്യങ്ങൾ മൂലം ആശുപത്രിയിലെ അഡോ പ്ഷൻ ഓഫീസിൽ ഏൽപ്പിച്ചു.


പിന്നീട് ഒരു പ്രൊ ലൈഫ് ദമ്പതികൾ സ്നേഹത്തോടെ വളർത്തിയ ജനിമോൾ.മുന്ന് ആൺ മക്കൾ ഉണ്ടായിരുന്ന ബ്രീക്കർ ദമ്പതികൾ നിയമപരമായി ദത്ത് എടുത്ത് വീട്ടിൽ കൊണ്ടുപോയി “ജെന്നിഫർ”-എന്ന് പേരിട്ട് സ്വന്തം മകളെപ്പോലെ മുന്ന് ആൺകുട്ടികൾക്കൊപ്പം വളർത്തി


ഇപ്പോൾ 24-വയസ്സാസി.ജിംനാ സ്റ്റിക്കിന് പുറമേ മോഡലിംഗ്, ടെലിവിഷൻ അവതാരിക, മോട്ടിവേഷണൽ സ്പീക്കർ എന്നി നിലകളിലും പ്രശസ്തിയാർജിച്ചു കഴിഞ്ഞു.-

2016 സെപ്റ്റംബറിൽ ജെൻ തന്റെ ആദ്യ പുസ്തകം ” EVERYTHING IS POSSIBLE “പ്രസിദ്ധീകരിച്ചു. 16 ഭാഷകളിലേക്ക് പരിവർത്തനം ചെയ്ത ഈ പുസ്തകം ഇന്ന് ലോകത്തിലെ best seller പുസ്തകങ്ങൾക്കിടയിൽ ഇടം പിടിച്ചു കഴിഞ്ഞു.

ജീവനെ സ്നേഹിക്കാം, ആദരിക്കാം, സംരക്ഷിക്കാം

പ്രൊ ലൈഫ് മനോഭാവത്തിൽ വളരുവാൻ,പ്രാർത്ഥിക്കുവാൻ,പ്രവർത്തിക്കുവാൻ… ദൈവത്തിന്റെ കൃപകൾ ഏറെ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. 🙏


സാബു ജോസ്, എറണാകുളം

https://inspiremykids.com/jennifer-bricker-gymnast-born-without-legs-show-that-everything-is-possible-2/

https://www.bbc.com/news/magazine-38697627

നിങ്ങൾ വിട്ടുപോയത്