Jesus himself drew near and went with them. (Luke 24:15)

നമ്മുടെ ദൈവം കൂടെ നടക്കുന്ന ദൈവമാണ്. ജെറുസലേമിൽന്ന് എമ്മാവൂസ് ലേക്ക് പോയ ക്ലയോപാസും വേറൊരു വ്യക്തിയെയും കുറിച്ചാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. ക്ലയോപാസ് ആകെ നിരാശനാണ് കാരണം യേശുവിൻറെ ക്രൂശുമരണം തന്നെയാണ് കാരണം. ബൈബിൾ ചരിത്ര താളുകൾ പറയുന്നത്, ക്ലയോപാസിന്റെ ഭാര്യ മേരിയായിരുന്നു എമ്മാവൂസിലേയ്ക്ക് പോയ മറ്റൊരാൾ എന്നാണ്. യേശു ക്രൂശിൽ മരിച്ചപ്പോൾ യേശുവിന്റെ അമ്മയായ മാതാവിനൊപ്പം കുരിശിൻറെ താഴെ നിന്ന വ്യക്തിയായിരുന്നു ക്ലയോപാസിന്റെ ഭാര്യ മേരി (യോഹന്നാൻ 19:25). യേശുവിൻറെ ക്രൂശു മരണത്തിനുശേഷം അതീവ ദുഃഖിതരായി ജറുസലേമിൽ നിന്നും എമ്മാവൂസ് ലേക്ക് പോവുകയാണ്

ജെറുസലേം മുതൽ എമ്മാവൂസ് വരെ പതിനൊന്നു കിലോമീറ്റർ ദൂരം ഉണ്ട്. ആ ദൂരം ഒക്കെ ഉയർത്തെഴുന്നേറ്റ യേശു അന്നുതന്നെ ക്ലയോപാസിന്റെ കൂടെ നടക്കുകയാണ്. യേശുവിൻറെ കുരിശുമരണത്തെ ഭയന്ന് ശിഷ്യന്മാർ എല്ലാം ഓടി ഒളിച്ചപ്പോൾ, കുരിശിൻറെ അടിയിൽ നിലകൊണ്ടവളാണ് ക്ലയോപാസിന്റെ ഭാര്യ മേരി. അവസാന നിമിഷം വരെ അവർ ചിന്തിച്ചിട്ട് ഉണ്ടാകാം യേശു കുരിശുമരണത്തിൽ നിന്ന് രക്ഷപ്പെടുമെന്ന് എന്നാൽ പ്രതീക്ഷയ്ക്കു വിപരീതമായി യേശു ക്രൂശീൽ മരിച്ചു. ഇനി ഒരു പ്രതീക്ഷ ഇല്ല എന്ന് ചിന്തിച്ചുകൊണ്ട് വരുമ്പോഴാണ് യേശു വന്നു കൂടത്തിൽ നടന്നത്. അവരുടെ തളർന്ന മനസ്സിനെ ഉറപ്പിക്കാനായി യേശു മണിക്കൂറുകളോളം അവരുടെ കൂട്ടത്തിൽ നടക്കുകയും അവരോടപ്പം താമസിക്കുകയും ചെയ്തു.

നമ്മുടെ ജീവിതത്തിലും നാം ഒത്തിരി കാര്യങ്ങൾ പ്രതീക്ഷിക്കാറുണ്ട്. പലപ്പോഴും പ്രതീക്ഷിക്കുന്നതു പോലെ നടക്കാറില്ല . അപ്പോൾ നാം ഓർക്കും നമ്മുടെ ജീവിതം ഇരുൾ അടഞ്ഞെന്ന്. പ്രതീക്ഷകൾ എല്ലാം
നഷ്ടപ്പെടുമ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചിട്ട് എന്തിനാണെന്ന് ചിന്തിക്കുന്ന സമയങ്ങൾ ഉണ്ടാകും. എന്നാൽ നാം പോലും പ്രതീക്ഷിക്കാത്ത രീതിയിൽ പുതിയ പ്രതീക്ഷ നൽകി നമ്മുടെ മനസ്സ് തകരാതെ ദൈവം നമ്മുടെ കൂടെ സഞ്ചരിക്കുന്നു. നമ്മുടെ ഏതു പ്രതിസന്ധികളിലും നമ്മളെ കരുതുന്ന ദൈവത്തിനു നന്ദി പറയാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ