Turn to me and be saved, all the ends of the earth! For I am God, and there is no other.
(Isaiah 45:22) ✝️
നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നമ്മൾ യേശുവിനെ കണ്ടുമുട്ടുന്നുണ്ട്. പക്ഷേ, ഭൂരിഭാഗം അവസരങ്ങളിലും യേശുവിനെ തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോകുന്നു. നമ്മുടെ എല്ലാവിധത്തിലുള്ള ജീവിത സാഹചര്യങ്ങളിലൂടെയും ഈശോ നമ്മെ സമീപിക്കുന്നു. രോഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സഹപ്രവർത്തകരിലൂടെയും നമ്മുടെ ശ്രദ്ധയും സഹായവും ആവശ്യമുള്ളവരിൽകൂടെയും ഒക്കെ ദൈവം തന്റെ സാന്നിധ്യം നമ്മെ അറിയിക്കുന്നുണ്ട്. അവരിലൂടെയെല്ലാം നമ്മെ കൂടുതലായി അനുഗ്രഹിക്കാൻ ദൈവം ആഗ്രഹിക്കുന്നുമുണ്ട്.
എന്നാൽ, ആസക്തികളെ ചെറുത്തുനിൽക്കാനും, തിന്മയിൽനിന്നും അകന്നിരിക്കാനും, എല്ലാ പ്രവൃത്തികളിലും ദൈവമഹത്വം ആഗ്രഹിക്കാനും കഴിയാതെ വരുമ്പോൾ നമ്മുടെ വിവേചനശക്തിയിൽ വിള്ളലുകൾ വീഴുന്നു. നമ്മുടെ കാര്യങ്ങളിൽ മാത്രം വ്യാപൃതരായിരിക്കുന്നതുമൂലം, നമ്മുടെ ചുറ്റുമുള്ളവരിലൂടെയും അവസ്ഥകളിലൂടെയും ഈശോ തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തിതരുമ്പോൾ അത് വിവേചിച്ചറിയാൻ നമുക്ക് കഴിയാതെ പോകുന്നു. ഇത്തരമൊരവസ്ഥയിൽ, ദൈവം നേരിട്ടു പ്രത്യക്ഷപെട്ടാൽപോലും വിശ്വസിക്കാൻ സാധിക്കാതെ വരുന്നു; എന്നിട്ട്, അവിശ്വാസത്തെ നീതീകരിക്കാൻ അടയാളങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു.
ഒരു വ്യക്തിയുടെ സ്വഭാവത്തിലോ പ്രവൃത്തിയിലോ ഉള്ള എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടല്ല ദൈവം ആ വ്യക്തിയെ തന്റെ അടുത്തേക്ക് വിളിക്കുന്നത്. നമ്മളോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് നമ്മെ പേരു ചൊല്ലി വിളിക്കുന്നത് . ഭൂമിയുടെ ഏതു അതിർത്തിയിൽ പോയാലും നമുക്ക് രക്ഷയില്ല രക്ഷ ഒരുവനിൽ മാത്രം നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ മാത്രം. നമ്മെ രക്ഷിക്കുന്ന യേശുവിന്റെ കരങ്ങളിൽ മുറുകെപ്പിടിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏