കൃപാഭിഷേകം 2023 മാനന്തവാടി രൂപത സുവർണജൂബിലി ബൈബിൾ കൺവെൻഷനു തുടക്കമായി.
രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. രൂപതയുടെ സുവർണ്ണ ജൂബിലിയുടെ പ്രതീകമായി വൈദികരും സന്യസ്തരും അല്മായരും കുട്ടികളും ചേർന്ന അൻപതു പേർ വചന പ്രദക്ഷിണത്തിന് നേതൃത്വം നൽകി.
2023 ഫെബ്രുവരി 22 മുതൽ 26 വരെ ദ്വാരക സീയോൻ ധ്യാനകേന്ദ്രത്തിലാണ് കൺവെൻഷൻ നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനായ അണക്കര ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വളമനാൽ ആണ് കൺവെൻഷൻ നയിക്കുന്നത്.
സമയം രാവിലെ 9 മുതൽ വൈകുന്നേരം 3.30 വരെ