Truly, truly, I say to you, whoever hears my word and believes him who sent me has eternal life. (John 5:24)

പ്രപഞ്ചത്തിൽ നാം പലജീവജാലങ്ങളേയും കാണുന്നു. അവയെ ഒക്കേയും സൃഷ്ടിച്ചത് ദൈവമാണെങ്കിലും അവയുടെ ജീവനൊന്നും നിത്യമായി നിലനിൽക്കുന്നല്ല. ചില നാളുകൾക്കു ശേഷം അവ മരിക്കുകയൊ ജീവൻ നഷ്ടമാകുകയൊ ചെയ്യുന്നു. അതു മനുഷ്യനായാലും, ജന്തുജാലങ്ങളായാലും എല്ലാത്തിന്റേയും ഗതി ഒന്നു തന്നേ. എന്നാൽ ജീവൻ ഉണ്ട് എന്ന് അവകാശപ്പെടാൻ കഴിയുന്ന ഏക വ്യക്തി ദൈവമാണ്. ആ ദൈവത്തിനു മാത്രമെ മനുഷ്യനു ജീവൻ പകർന്നു നൽകാനും അതിനെ നിലനിർത്താനും കഴിയു. അങ്ങനെയുള്ള ഒരു ജീവൻ ആസ്വദിക്കണമെങ്കിൽ ഒരു വ്യക്തി ദൈവവുമായി ഒരു ബന്ധത്തിലേക്കു വരേണ്ടത് ആവശ്യമാണ്.

ദൈവത്തിന്റെ ജീവൻ തന്നെയാണ് നിത്യ ജീവൻ. ദൈവവചനം കേൾക്കുകയും നാം പൂർണ്ണമായും ദൈവത്തെ വിശ്വസിക്കുകയും ചെയ്യുമ്പോൾ മാത്രമേ നിത്യജീവൻ നമുക്ക് ലഭിക്കുകയുള്ളൂ. സ്വർഗ്ഗരാജ്യത്തിലെ പൗരൻമാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് മുഴുവനായും സമർപ്പിക്കുകയും വേണം. നിത്യജീവന് കുടികൊള്ളുന്നത് ഒരുവന്റെ വിശ്വാസത്തിലാണ്. ഹൃദയത്തെ ദൈവത്തിലേക്ക് തിരിക്കുന്നതാണ് വിശ്വാസം.

സുവിശേഷത്തിൽ വിശ്വസിക്കുക എന്നാൽ കർത്താവായ യേശുവിലും അവിടുത്തെ വചനങ്ങളിലും വിശ്വസിക്കുക എന്നാണ്. സുവിശേഷത്തിൽ വിശ്വസിക്കുന്ന ഏവർക്കും അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ് (റോമാ 1:16). ഈശോയുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ആണ് പിതാവായ ദൈവത്തിന്റെ സ്നേഹം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. യേശുവിൽ വിശ്വസിക്കുമ്പോഴാണ്, സ്വന്തം ജീവൻ ബലിയായി നൽകി നമ്മെ പാപത്തിന്റെ കെട്ടുകളിൽനിന്നും മോചിപ്പിക്കുന്ന ദൈവത്തിന്റെ കരുണയെയും, നിരവധിയായ അനുഗ്രഹങ്ങളാൽ ദൈവമക്കൾ എന്ന സ്ഥാനം അവകാശമായി തരുന്ന ദൈവീക കൃപകളെയും കുറിച്ച് നമുക്ക് അവബോധമുണ്ടാകുന്നത്. നമ്മൾ ഓരോരുത്തർക്കും ദൈവത്തിൽ വിശ്വസിക്കുകയും വചനം അനുസരിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.







“നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏




