എന്റ ജീവിതത്തിന്റ അവസാന മണിക്കൂറുകളിൽ , ഞാൻ കടന്നുവന്ന ദശാബ്ദങ്ങളിലേക്ക് ഞാൻ തിരിഞ്ഞു നോക്കുന്നു . എത്രയെത്ര കാരണങ്ങൾക്ക് ഞാൻ നന്ദി പറയേണ്ടിയിരിക്കുന്നു . എല്ലാത്തിനുമുപരിയായി ഞാൻ ദൈവത്തിനുതന്നെ നന്ദി പ്രകാശിപ്പിക്കട്ടെ . എനിക്ക് എല്ലാം നൽകിയ ദൈവം . എനിക്ക് ജീവൻ തന്നതിന് . ജീവിതത്തിലെ ഓരോ ഘട്ടത്തിലും ആശയക്കുഴപ്പങ്ങൾക്ക് നടുവിലും സംഭ്രമിച്ചുപോയപ്പോഴും മാർഗ്ഗനിർദ്ദേശങ്ങൾ നൽകി എന്നെ വഴിനടത്തിയതിന് . ഞാൻ വീണുപോയ അവസരങ്ങളിൽ എന്നെ താങ്ങി നിർത്തിയതിന് . ആ വെളിച്ചം എനിക്ക് പകർന്നു നൽകിയതിന് .
പുറകിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു . പിന്നിട്ട ഇരുട്ട് നിറഞ്ഞതും ദുഷ്കരവുമായ പാതകളെല്ലാം എന്റ രക്ഷക്കുവേണ്ടിയായിരുന്നു . എല്ലായിടങ്ങളിലും ദൈവം എന്നെ നന്നായി കരുതുകയും ചെയ്തിരുന്നു .
ഞാൻ എന്റ മാതാപിതാക്കൾക്ക് നന്ദി പറയുന്നു . വളരെ കഷ്ടത നിറഞ്ഞ കാലഘട്ടത്തിൽ പോലും എനിക്ക് ജന്മം നൽകാൻ തയ്യാറായതിന് . സ്നേഹം കൊണ്ട് ഒരുക്കിയ ഒരു ഗൃഹാന്തരീക്ഷത്തിന് . അതെല്ലാമാണ് ഇന്നും എന്റ ഓരോ ദിവസങ്ങളിലും പ്രകാശം ചൊരിയുന്നത് . എന്റ പിതാവിന്റ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ വിശ്വാസമാണ് എന്നെയും സഹോദരങ്ങളെയും വിശ്വാസാടിസ്ഥിതമായ ജീവിതം നയിക്കാൻ പ്രാപ്തമാക്കിയത് .
ശാസ്ത്രീയമായ അറിവുകൾക്ക് നടുവിൽ ജീവിക്കുമ്പോഴും വ്യതിചലിക്കാതെ വിശ്വാസത്തിൽ അടിയുറപ്പിച്ചു നിർത്തിയതെല്ലാം പിതാവ് പകർന്നു തന്ന വിശ്വാസമായിരുന്നു . എന്റ അമ്മയുടെ ഹ്രദയംഗമമായ ഭക്തിയും കരുണയും ഒരു പൈത്രകമായി തുടരുന്നതിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല . എന്റ സഹോദരി ദശാബ്ദങ്ങളോളം നിസ്വാർത്ഥമായി എന്നെ ശുശ്രൂഷിക്കുകയും കരുതുകയും ചെയ്തവളാണ് .
എന്റ സഹോദരൻ കൃത്യമായ വീക്ഷണത്തോടും കാഴ്ചപ്പാടോടും ഹൃദയ വിശാലതയോടും കൂടി എനിക്ക് വഴി തെളിച്ചുതന്നു . ദൈവം എനിക്ക് സുഹൃത്തുക്കളെയും അധ്യാപകരെയും വിദ്യാർത്ഥികളെയും നല്കിയതിനെയോർത്തു ഞാൻ നന്ദി പറയുന്നു . ജീവിതവഴിയിൽ താങ്ങാകുവാൻ ദൈവം നൽകിയതാണ് അവരെ അവരിലൂടെ ദൈവമെനിക്ക് നൽകിയ നന്മകളെ ഞാൻ സ്മരിക്കുന്നു .
ആൽപ്സിലെ ബവേറിയൻ താഴ്വരയിൽ ദൈവം എനിക്കായി ഒരുക്കിയ ഭവനത്തെയോർത്ത് ഞാൻ നന്ദി പറയുന്നു . എന്റ മാതൃ രാജ്യത്തിലെ ജനങ്ങളെ ഞാൻ ഓർക്കുന്നു . വിശ്വാസത്തിന്റയും കാലത്തിന്റയും സൗന്ദര്യം അനുഭവിക്കാൻ എന്നെ അവർ അനുവദിച്ചതിനെയോർത്ത് ഞാനവരോട് നന്ദി പറയുന്നു . ഈ രാജ്യം എന്നും വിശ്വാസത്തിൽ നിലനിൽക്കുന്നതിനായി ഞാൻ പ്രാർത്ഥിക്കുന്നു ഒപ്പം ഒരു കാര്യം ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു; ഏത് സാഹചര്യത്തിലും വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാൻ ഇടയാകരുത് . ഏറ്റവും അവസാനമായി ജീവിതത്തിലുടനീളം ദൈവം നൽകിയ എല്ലാ അനുഭവങ്ങൾക്കും ഞാൻ നന്ദി പറയുന്നു . വളരെ പ്രത്യേകമായി എന്റ രണ്ടാമത്തെ ഭവനമായ റോമിലും ഇറ്റലിയിലും വച്ച് ദൈവം വഴി നടത്തിയതിനെയോർത്ത് ഞാൻ നന്ദി പറയുന്നു . ഞാൻ ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചവരോട് ഹൃദയത്തിന്റ അടിത്തട്ടിൽ നിന്ന് ഞാൻ ക്ഷമ ചോദിക്കുന്നു .
എന്റ ദേശക്കാരോട് നേരത്തെ ഞാൻ ആവശ്യപ്പെട്ടത് ഇപ്പൊൾ സഭയിലുള്ള എല്ലാവരോടും ഞാൻ ആവശ്യപ്പെടുകയാണ് , വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുക .
ആശയക്കുഴപ്പങ്ങളിൽ വീണുപോകാതെ ശ്രദ്ധിക്കുക . ശാസ്ത്രവും ചരിത്ര ഗവേഷണങ്ങളും പ്രത്യേകിച്ച് പല വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനങ്ങളും കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായി വന്നേക്കാം , ഇത്തരം പ്രശ്നങ്ങൾക്ക് ഞാൻ സാക്ഷിയായിട്ടുണ്ട് . എന്നാൽ കത്തോലിക്കാ വിശ്വാസത്തിന് എതിരായ പഠനങ്ങൾ കുറച്ചു നാളുകൾക്ക് ശേഷം മാഞ്ഞുപോകുന്നതും ഞാൻ കണ്ടിട്ടുണ്ട് . അതൊന്നും ശാസ്ത്രമല്ല . തത്വചിന്താപരമായ ചില അനുമാനങ്ങൾ മാത്രമായിരുന്നെന്ന് തെളിയിക്കപ്പെട്ടു . കഴിഞ്ഞ അറുപത് വർഷമായി ഞാൻ ദൈവശാസ്ത്രത്തിന്റ പാതയിലാണ് . ഈ കാലഘട്ടത്തിൽ പല സിദ്ധാന്തങ്ങളുടെയും പതനം ഞാൻ കണ്ടിട്ടുണ്ട് .
പലതും ഇന്നും പൊന്തിവരുന്നുമുണ്ട് . എന്നാൽ യേശുക്രിസ്തുവാണ് ശരിയായ വഴിയും സത്യവും ജീവനും . സഭ എല്ലാ കുറവുകളോടും കൂടെ ക്രിസ്തുവിന്റ ശരീരവുമാണ് . അവസാനമായി, നിങ്ങൾ എനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് താഴ്മയായി ഞാൻ അഭ്യർത്ഥിക്കുന്നു . നിങ്ങളുടെ പ്രാർത്ഥനകൾ വഴി എന്റ പാപങ്ങളും കുറവുകളും പൊറുത്ത് ദൈവം എന്നെ നിത്യവസതിയിലേക്ക് പ്രവേശിപ്പിക്കട്ടെ .
റോബിൻ സക്കറിയാസ്
Ave Maria Vachanabhishekam