ജീവിതത്തിൽ നാം ഓരോരുത്തർക്കും ഭൗതികമായനേട്ടങ്ങൾ ഉണ്ടാകുമ്പോൾ, എൻറെ കഴിവിനാൽ നേടിയെടുത്തു എന്നു നാം ഓരോരുത്തരും പറയരുത്. പകരം നാം ദൈവം അനുഗ്രഹിച്ചതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയണം. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ അനുഗ്രഹങ്ങളും ദൈവത്തിൻറെ ദാനവും കൃപയും ആണ്. ലൂക്കാ അദ്ധ്യായം12 ൽ ഭോക്ഷനായ ധനികനെപറ്റി പറയുന്നുണ്ട്. തന്റെ ഭാവിയെക്കരുതി ധാന്യങ്ങളും വിഭവങ്ങളും ധാരാളമായി സംഭരിച്ചുവയ്ക്കാൻ പദ്ധതി തയ്യാറാക്കിയ ധനികൻ ദൈവസന്നിധിയിൽ ഭോഷനായി തീർന്നത് എങ്ങനെയാണ്‌? തന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവുനല്കിയപ്പോൾ, അതിനെ മുഴുവൻ തന്റെ അദ്ധ്വാനഫലമായും, തന്റെ അവകാശമായും തെറ്റിദ്ധരിച്ചതാണ് ധനികന്റെ പാപം.

ധാർമ്മികമായ മാർഗ്ഗങ്ങളിലൂടെ സമ്പത്ത് നേടുകയും അതിന്റെ ഒരു ഭാഗം ഭാവിയിലെ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കുക എന്നത് തികച്ചും യുക്തമായ കാര്യമാണ്. എന്നാൽ പലപ്പോഴും പണത്തിന്റെ കാര്യം വരുമ്പോൾ നമ്മൾ ദൈവത്തെ മറക്കുന്നു, നമ്മുടെ സഹോദരരെ മറക്കുന്നു. ദ്രവ്യാഗ്രഹം എന്ന മൂലപാപത്തിന്റെ പിടിയിലാണ് ലോകം ഇന്ന്. ഏതുവിധേനയും ആകുന്നത്ര സമ്പാദിക്കണം എന്നതാണ് ഇന്നത്തെ ലോകത്തിന്റെ ചിന്താഗതി. അതിനായി ദൈവത്തെ തള്ളിപ്പറയാനും, സഹോദരനെ കൊല്ലുവാനും നമുക്ക് മടിയില്ല. ഇന്ന് ലോകത്തിൽ വളരെയധികം പേർ ചിന്തിക്കുന്നത് ഈ ഉപമയിലെ ധനികനെപ്പോലെയാണ്.

ഇത്തരത്തിൽ പണത്തിനു പിന്നാലെ പരക്കം പായുന്നവർ പലപ്പോഴും തങ്ങളുടെ പ്രവർത്തിയെ ന്യായീകരിക്കുന്നത്, എല്ലാക്കാലവും ഇതുപോലെ സമ്പാദിക്കാൻ കഴിഞ്ഞെന്നു വരികയില്ല; ഇപ്പോൾ എങ്ങനെയും ധനം സമ്പാദിക്കാം, ആവശ്യത്തിനായി കഴിയുമ്പോൾ പിന്നെ വേണമെങ്കിൽ കുറെയൊക്കെ എന്തെങ്കിലും സൽപ്രവർത്തികൾക്ക് ചിലവഴിക്കാം, എന്നാണ്. പക്ഷേ, ആ ചിന്താഗതിയിലെ ഭോഷത്തം തുറന്നുകാട്ടി ഈശോ നമ്മെ ഓർമ്മിപ്പിക്കുകയാണ്, നമ്മുടെ അന്ത്യം എപ്പോഴെത്തുമെന്നത് നമുക്ക് അജ്ഞാതമാണ്. “മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു; അന്തിമമായ തീരുമാനം കർത്താവിന്റേതത്രേ (സുഭാഷിതങ്ങൾ 16:1). ആയതിനാൽ ദൈവം ജീവിതത്തിൽ തന്നിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്