കർത്താവായ യേശുക്രിസ്തു നൈജീരിയയിലെ എനുഗു സംസ്ഥാനത്തുള്ള ഓലോ സെന്റ് ജോസഫ് ഇടവയിലെ അംഗമായ ബർണബാസ് എന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് 1995-ൽ പ്രത്യക്ഷപ്പെട്ടപ്പോൾ സ്വർഗീയ സന്ദേശം
ഇന്ന് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ രക്തം സ്വർഗം നിറച്ചിരിക്കുകയാണ് വളരെ വലുതാണ് അവരുടെ എണ്ണം വളരെ വളരെ വലുത് നിത്യപിതാവിന്റെ കോപം മനുഷ്യകുലത്തിന്റെ മേൽ പതിയാറായിരിക്കുന്നു …അവരുടെ രക്തം എന്റെപീഡയനുഭവിക്കുന്ന ഹൃദയത്തെ അസ്വസ്ഥപ്പെടുത്തുകയും എന്റെ വേദന വർധിപ്പിക്കുകയും ചെയ്യുന്നു … ജനിക്കാൻ സാധിക്കാതെ പോയ നിഷ്കളങ്കരായ അനേകം കുഞ്ഞുങ്ങളുടെ ജീവൻഈ പ്രാർത്ഥനയിലൂടെ രക്ഷിക്കപ്പെടും .എല്ലാ ദിവസവും ഇത് പ്രാർത്ഥിക്കുകയും ലോകത്തെ അറിയിക്കുകയും ചെയ്യുക
ഈ പ്രാർത്ഥന പഠിപ്പിക്കുന്ന ആരും നഷ്ടപ്പെട്ടുപോവുകയില്ല . അവർ നഷ്ടപ്പെട്ടുപോകുവാൻ സ്വർഗത്തിലുള്ള നിഷ്കളങ്കരായ ആത്മാക്കൾ ഒരിക്കലും സമ്മതിക്കുകയില്ല . എന്റെ സ്നേഹവും കരുണയും കൊണ്ട് മാരകപാപത്തിൽ വീഴുന്നതിൽ നിന്ന് ഞാൻ അവരെ സംരക്ഷിക്കും,,
മരണമടഞ്ഞ ഗർഭസ്ഥശിശുക്കളുടെ ജ്ഞാനസ്നാനത്തിനുവേണ്ടിയുള്ള പ്രാർത്ഥന
സ്വർഗീയ പിതാവേ ,അങ്ങയുടെ സ്നേഹം അനന്തമാകുന്നു അങ്ങയുടെ സ്നേഹത്തിന്റെസമുദ്രത്തിൽ അവിടുത്തെ ഏകജാതനായ യേശുക്രിസ്തുവിലൂടെ അങ്ങ് ലോകത്തെ രക്ഷിച്ചു . തന്റെ ജനത്തോടുള്ള സ്നേഹം പ്രതിനിരന്തരമായി രക്തം ചിന്തിക്കൊണ്ട് കുരിശിൽക്കിടക്കുന്ന അവിടുത്തെ പുത്രനെ നോക്കുകയും അങ്ങയുടെ ലോകത്തോട് ക്ഷമിക്കുകയും ചെയ്യേണമേ .അവരുടെ രക്ഷയ്ക്ക വേണ്ടി മരിച്ച് കുരിശിൽ തൂങ്ങിക്കിടന്ന അങ്ങയുടെ പുത്രന്റെ തിരുവിലാവിൽ നിന്നുള്ള രക്തത്താലും ജലത്താലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മരണമടഞ്ഞ എല്ലാ ഗർഭസ്ഥ ശിശുക്കളെയും ശുദ്ധീകരിക്കുകയും ജ്ഞാനസ്നാനപ്പെടുത്തയും ചെയ്യേണമേ . യേശുക്രിസ്തുവിന്റെ പരിശുദ്ധ മരണം വഴി അവർ നിത്യജീവൻ സ്വന്തമാക്കുകയും അവിടുത്തെ മുറിവുകളാൽ സൗഖ്യപ്പെടു കയും അവിടുത്തെ വിലയേറിയ തിരുരക്തത്താൽ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യട്ടെ ; അങ്ങനെ സ്വർഗത്തിലെ വിശുദ്ധരോടൊന്നിച്ച് ആനന്ദിക്കട്ടെ .
ആമേൻ .ആവേ മരിയ,,
പ്രാർത്ഥനയോടെ ഈശോമിശിഹാ പറഞ്ഞത് പോലെ ഈ പ്രാർത്ഥന നമ്മുടെ പ്രിയപ്പെട്ടവർക്കായി ഷെയർ ചെയ്യാം അതിലൂടെ ഈ ലോകം മുഴുവൻ ഈ പ്രാർത്ഥന ഏറ്റു ചൊല്ലട്ടെ അതുവഴി അനേകം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കപ്പെടട്ടെ അങ്ങനെ നിങ്ങൾ സ്വർഗ്ഗത്തിലെ കൂട്ടുവേലക്കാരായി തീരട്ടെഎല്ലാ മഹത്വവും ദൈവപിതാവിന് മാത്രം ആമേൻ ആമേൻ ആമേൻ
ഈശോ മറിയത്തിൽ :-Titus kalappurackal