ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിന്‍റെ പുതിയ പ്രിൻസിപ്പലായി ഡോ സിസ്റ്റർ എലൈസ CHF സ്ഥാനമേറ്റു.2009ൽ ക്രൈസ്റ്റ് കോളേജിൽ കോമേഴ്സ് വിഭാഗത്തിൽ അദ്ധ്യാപികയായി സേവനമാരംഭിച്ച സിസ്റ്റർ, 2011ൽ സെന്‍റ് ജോസഫ്സ് കോളേജിൽ ജോലിയിൽ പ്രവേശിച്ചു.

കോമേഴ്സ് വിഭാഗം മേധാവിയായും, കോളേജിന്‍റെ ഇന്‍റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (IQAC) ഡയറക്ടറായും പ്രവർത്തിച്ചു വരികയായിരുന്നു. സെന്‍റ് ജോസഫ്സിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയായ സിസ്റ്റർ എലൈസ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഗവേഷണ ബിരുദം നേടിയത്.

പേരാമ്പ്ര വരിക്കശ്ശേരി വീട്ടിൽ പരേതരായ കുഞ്ഞുവർക്കി റോസി ദമ്പതികളുടെ മകളാണ് സിസ്റ്റർ എലൈസ.