മനുഷ്യജീവന്റെ മൂല്യം ലോകജനതയെ ഓർമിപ്പിക്കാനും ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി ലോകമനസാക്ഷിയെ ഉണർത്താനുമായി തയാറാക്കിയ
‘വോയിസ് ഓഫ് ദ അൺബോൺ ബെൽ’ ഇക്വഡോറിൽ എത്തിച്ചപ്പോൾ. പോളണ്ടിൽ നിർമിച്ച, കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിസ് പാപ്പ ആശീർവദിച്ച രണ്ടായിരം പൗണ്ട് ഭാരമുള്ള മണി ഗ്വായാക്വിലിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിലാണ് എത്തിച്ചിരിക്കുന്നത്. പ്രോ ലൈഫ് റാലികൾ ഉൾപ്പെടെയുള്ള വിശേഷാൽ അവസരങ്ങളിലാവും ഈ മണിനാദം മുഴങ്ങുക.
